കാസറഗോഡ്:
കോവിഡിനെതിരെ അവബോധമുണ്ടാകുന്നതിൽ സാമൂഹിക സേവനരംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് സമൂഹത്തിൽ വലിയ പങ്കു വഹിക്കാനുണ്ടെന്ന് കാസർകോട് വിജിലൻസ് സർക്കിൾ ഇൻസ്പെക്ടറും,സിനിമ താരവുമായ സിബി തോമസ് അഭിപ്രായപെട്ടു.
ദുബായ് മലബാർ കലാസാംസ്കാരിക വേദി ഈമാസം 16 നു കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറി യത്തിൽ സംഘടിപ്പികുന്ന കോവിഡ് കാലത്ത് നടത്തിയ സ്വയം സമർപ്പിത സേവനപ്രവർത്തനത്തിനു ജില്ലിയിലെ പ്രമുഖർക്കു നൽകുന്ന പ്രതിഭ അവാർഡ് സമർപ്പണ ചടങ്ങ് ‘ആദരസ്പർശം 2021’ പരിപാടിയുടെ ബ്രോഷർ, വാണിജ്യ പ്രമുഖനും ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായ സമീർ ബെസ്റ്റ് ഗോൾഡിനു നൽകി പ്രകാശനം ചെയ്തു സംസാരിക്കയായിരുന്നു സിബി തോമസ്.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും, ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ പാറ, മജീദ് തെരുവത്ത്,കെ. വി യൂസഫ് എന്നിവർ സംബന്ധിച്ചു.