ഉപ്പള : മംഗൽപാടി പഞ്ചായത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് സെന്ററിൽ രണ്ട് തവണകളിലായി മഞ്ചേശ്വരം പോലീസ് പഞ്ചായത്ത് മെമ്പർമാരോട് അനാവശ്യം തട്ടിക്കയറി പ്രശ്നമുണ്ടാക്കിയിരുന്നു. കൂടാതെ പഞ്ചായത്ത് മെമ്പർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചാർത്തി കേസ് എടുത്തു. ഇതിൽ മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ഉപ്പള ടൗണിൽ പ്രതിഷേധസംഗമം നടത്തി .
മണ്ഡലം യു.ഡി.എഫ് ചെയർമാൻ ടി.എ മൂസ അധ്യക്ഷ പ്രസംഗത്തിൽ പോലീസ് ജനപ്രതിനിധികളോട് അപമര്യാദയായ് പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു . ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവമാണ് മഞ്ചേശ്വരം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. പോലീസിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ മാർച്ചടക്കം മെമ്പർമാർ നടത്തുവാൻ തീരുമാനിച്ചു.
അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥാനെതിരെ നടപടി സ്വികരിക്കാത്ത പക്ഷം കൂടുതൽ സമര പരിപാടിയുമായി മുമ്പോട്ട് പോകുമെന്ന് മണ്ഡലം നേതാക്കൾ പറഞ്ഞു.
മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം സലിം സ്വാഗതം പറഞ്ഞു ,കോൺഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് ഡി എം കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു ,മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ് ,ട്രഷറർ കർള അഷ്‌റഫ് ,ആരിഫ് ,സൈഫുള്ള തങ്ങൾ ,അണ്ണിച്ച ,സത്താർ ,സീഗണ്ടടി മഹമൂദ് ,സത്യൻ സി ഉപ്പള ,സുൽഫി കയ്യാർ ,സഹദ് ,ബ്ലോക്ക് പ്രസിഡന്റ് ഷമീന ടീച്ചർ ,വൈസ് പ്രസിഡന്റ് പി.കെ ഹനീഫ് ,മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് റിസാന ,പഞ്ചായത്ത് മെമ്പർമാർ യു ഡി എഫ് നേതാക്കൾ സംബന്ധിച്ചു ഉമർ അപ്പോളോ നന്ദി പറഞ്ഞു.