Read Time:46 Second
www.haqnews.in
ഉപ്പള: ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് ബസ് കയറി മരിച്ചു. കാസര്‍കോട് ഉപ്പള ഗേറ്റിലെ അധ്യാപകനായ മുഹമ്മദ് ഹനീഫിന്‍റെ മകൻ ജൗഹർ (24) ആണ് മരിച്ചത്. കര്‍ണാടക മുഡിപ്പുവില്‍ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.
സ്‌കൂട്ടര്‍ യാത്രികനെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെയാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ യുവാവിന്‍റെ ദേഹത്ത് ബസ് കയറിയാണ് മരണം സംഭവിച്ചത്. ഉപ്പളയിൽ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു ജൗഹർ.


