ഉപ്പള: മംഗൽപ്പാടി താലൂക്ക് ആശുപത്രിയിൽ എസ്.സി, എസ്.ടി വിഭാഗത്തിനുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട് അവിടെ നടന്ന അക്രമസംഭത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ഇടതുസ്ഥാനാർത്ഥിയായിരുന്ന വി.വി. രമേശ് നടത്തുന്ന നുണപ്രചരണം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് എം.പി ഖാലിദും ജന: സെക്രട്ടറി ബി.എം. മുസ്തഫയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സർക്കാരിൻ്റെ തല തിരിഞ്ഞ നയങ്ങളെ തുടർന്നാണ് ആളുകൾക്ക് കൃത്യമായി വാക്സിൻ ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നത്. വാക്സിൻ വിതരണത്തിലെ അശാസ്ത്രീയമായ നടപടിയെ ആരോ ചോദ്യം ചെയ്യുകയും ഇതേ തുടർന്നുണ്ടായ വാക്കേറ്റവും അക്രമണത്തെയും സംഭവവുമായി യാതൊരു തരത്തിലും ബന്ധമില്ലാതെ ലീഗിൻ്റെ തലയിൽ കെട്ടിവെക്കാനാണ് സി.പി.എമ്മിൻ്റെ ശ്രമം. അതിന് വി.വി രമേശനെ പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ കുടപിടിക്കുകയാണ്. കഥയറിയാതെയാണ് വി.വി രമേശൻ കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്. വസ്തുതക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് സംഘ് പരിവാറിനെ പ്രീതിപ്പെടുത്തുന്ന സംഭവങ്ങൾ വി.വി രമേശൻ്റെ ഭാഗത്ത് നിന്ന് ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റതിന് എന്ത് തോന്നിവാസവും വിളിച്ചു പറയാമെന്ന ഒരു പ്രത്യേക തരം മാനസികാവസ്ഥയിലാണ് രമേശൻ.ലീഗിനെതിരേ നടത്തുന്ന അപവാദങ്ങൾ അവസാനിപ്പിക്കാൻ വി.വി. രമേശൻ തയ്യാറാവണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
മംഗൽപ്പാടി വാക്സിനേഷൻ കേന്ദ്രത്തിലെ ആക്രമണം;വി.വി രമേശൻ്റെ കള്ള പ്രചരണം സംഘ് പരിവാറിനെ സുഖിപ്പിക്കാൻ: മുസ്ലിം യൂത്ത്ലീഗ്
Read Time:2 Minute, 22 Second