കാസറഗോഡ്:
ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ധര്‍മരാജന്‍ കുഴല്‍പ്പണമെത്തിച്ചെന്ന് നേതാക്കള്‍. മഞ്ചേശ്വരത്തും കോന്നിയിലും പ്രചാരണ വേളയില്‍ ധര്‍മരാജനെത്തിയത് അന്വേഷിക്കണമെന്ന് ജില്ലാ, മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കാനെത്തിയ സംസ്ഥാന ഭാരവാഹികള്‍ക്ക് മുമ്ബാകെയാണ് സംസ്ഥാന പ്രസിഡന്റിന് കുഴല്‍പ്പണ ബന്ധമുള്ളതായി നേതാക്കള്‍ തുറന്നടിച്ചത്.
സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍, വക്താവ് അഡ്വ. എന്‍ കെ നാരായണന്‍ നമ്ബൂതിരി എന്നിവരാണ് മൂന്നുദിവസമായി തെളിവെടുത്തത്. ധര്‍മരാജനുമായി ബന്ധപ്പെട്ടായിരുന്നു സുരേന്ദ്രനെതിരായ ആക്ഷേപം.ബിജെപിയുമായി ബന്ധമില്ലാത്തയാളെ തെരഞ്ഞെടുപ്പ് ഫണ്ടിടപാട് ഏല്‍പ്പിച്ചത് സംസ്ഥാന കമ്മിറ്റി അറിഞ്ഞാണോ എന്നായിരുന്നു ചോദ്യം.
മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായി സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് കോഴ നല്‍കിയ കേസില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കിനെ ചൊവ്വാഴ്ച ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. കാസര്‍കോട് ക്രൈംബ്രാഞ്ച് ജില്ലാ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് ചോദ്യംചെയ്തയാളാണ് സുനില്‍ നായിക്. സുന്ദരയുടെ വാണിനഗറിലെ വീട്ടിലെത്തി പണം കൈമാറിയത് സുനില്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിച്ചതും ഇയാളുടെ നേതൃത്വത്തിലാണ്.
സുന്ദരയെ വീട്ടില്‍നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി മഞ്ചേശ്വരം ജോഡ്ക്കലിലെ ബിജെപി ഓഫീസില്‍ തടങ്കലില്‍വച്ച് ഭീഷണിപ്പെടുത്തിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചത്. 15 ലക്ഷം രൂപയും വീടും കര്‍ണാടകത്തില്‍ വൈന്‍ഷോപ്പും വാഗ്ദാനം നല്‍കി. രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും വീട്ടിലെത്തി കൈമാറി. കാസര്‍കോട് താളിപ്പടുപ്പില്‍ കെ സുരേന്ദ്രന്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ എത്തിച്ചാണ് പിന്‍വലിക്കല്‍ അപേക്ഷയില്‍ ഒപ്പുവയ്പ്പിച്ചത്.