Read Time:45 Second
www.haqnews.in
കുമ്പള: കുമ്പള പുത്തിഗെ ഉറുമിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. മുഹമ്മദ് നിസാർ(29) ആണ് സഹോദരൻ റഫീഖി(31)ന്റെ കുത്തേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് യുവാവിന് കുത്തേറ്റത്. റഫീഖിനെ ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തു.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.മൃതദേഹം കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചു.
ചേർള അബ്ദുല്ല മൗലവിയുടെ മകനാണ് നിസാർ. സഹോദരങ്ങൾ: മുനീർ, ഇഖ്ബാൽ,സലീം, ഷബീർ.