ദുബൈ: മുതിർന്ന മുസ്ലിം ലീഗ് നേതാവും ഒരു പാട് കാലം ജനപ്രതിനിധിയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥിയുമായിരുന്ന ബഹ്റൈൻ മുഹമ്മദ് സാഹിബിന്റെ നിര്യാണത്തിൽ ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണം പഞ്ചായത്തിനും മണ്ഡലത്തിനൊന്നാകെയും നികത്താനാവാത്ത നഷ്ടമാണെന്നും പാർട്ടിക്ക് വേണ്ടി സ്വന്തം കണ്ണ് വരെ നഷ്ടപ്പെട്ട ത്യാഗിയുമായിരുന്നു അദ്ദേഹം.
യോഗം ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഇബ്രാഹിം ബേരികെ ഉത്ഘാടനം ചെയ്തു. ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ബൈദല അധ്യക്ഷനായിരുന്നു. മണ്ഡലം ഭാരവാഹികളായ സുബൈർ കുബണൂർ, മുനീർ ബേരിക, പഞ്ചായത്ത് ഭാരവാഹികളായ റസാഖ് ബന്തിയോട്, മുഹമ്മദ് കളായി, ഹാഷിം ബണ്ടസാല, ഖാലിദ് മള്ളങ്കൈ, സിദ്ദിഖ് പഞ്ചത്തൊട്ടി, മഹ്മൂദ് അട്ക, ഹനീഫ് മാസ്റ്റർ സോങ്കാൽ, സിദ്ദീഖ് ബപ്പായിത്തൊട്ടി, ഫാറൂഖ് അമാനത്, ഇദ്രീസ് അയ്യൂർ, ഷൗക്കത് അലി മുട്ടം, അക്ബർ പെരിങ്കടി, അഷ്റഫ് ബേരികെ, അഷ്റഫ് കെദക്കാർ, സത്താർ മൂസോടി എന്നിവർ പ്രസംഗിച്ചു.