Read Time:1 Minute, 10 Second
മംഗൽപാടി: കോവിഡ് എന്ന മഹാമാരിക്കിടയിലും തങ്ങളുടെ പരിമിതമായ ഭൗതിക സാഹചര്യങ്ങൾക്ക് ഇടയിൽ വിദ്യാർത്ഥികൾ പൊരുതി നേടിയ വിജയo.
2020-21 വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 196 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 193 (98.5 %) പേർ ഉന്നത പഠനത്തിന് അർഹത നേടി. 2 വിദ്യാർത്ഥികൾ പരീക്ഷ എഴുതാത്തവരും, ഒരു വിദ്യാർത്ഥി ഒരു വിഷയത്തിൽ മാത്രം പരാജയപ്പെടുകയും ചെയ്തു.
12 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ ഉം, 11 കുട്ടികൾ 9 വിഷങ്ങളിൽ എ+ നേടിയത് ചരിത്ര വിജയത്തിന്റെ മാറ്റുകൂട്ടി.
അധ്യാപകരുടെയും ,പി.ടി.എ യുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമായി നേടാനായ ഈ വിജയം വരും വർഷങ്ങളിൽ ജി.എച്ച്.എസ്.എസ് മംഗൽപാടിയെ പുത്തൻ ഉണർവിലേക്ക് ഉയർത്തുക തന്നെ ചെയ്യും.