ഭവന തട്ടിപ്പ് : സമഗ്ര അന്വേഷണം വേണം പിഡിപി

ഭവന തട്ടിപ്പ് : സമഗ്ര അന്വേഷണം വേണം പിഡിപി

0 0
Read Time:2 Minute, 33 Second

കാസര്‍കോട്: വീടും സ്ഥലവും വില്‍പ്പന നടത്തുന്നതായി പ്രചരിപ്പിച്ച് ബീഫാത്തിമ ഉമ്മ, നസീര്‍ ഉള്‍പ്പെടെയുള്ള നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയ മാഫിയകള്‍ക്കെതിരെ സമഗ്ര അന്വേഷണം വേണമെന്ന് പിഡിപി കാസര്‍കോട് ജില്ലാ നേതൃയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുക്കാരുടെ ബിനാമികളായി പ്രവര്‍ത്തിച്ച് ഇവരെ സഹായിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള വന്‍ സംഘമാണ് കാസര്‍കോട് പ്രവര്‍ത്തിക്കുന്നത്. തട്ടിപ്പ് നടത്തിയ പണം മറ്റ് ചിലരുടെ പേരില്‍ നിക്ഷേപിച്ചും കെട്ടിടങ്ങള്‍ വാങ്ങിയും ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ സാമ്പത്തിക ഉറവിടം കണ്ടെത്തണം.
പോലീസ് സ്റ്റേഷനില്‍ വച്ച് ഒത്ത് തീര്‍പ്പ് വ്യവസ്ഥ എന്ന പേരില്‍ പേപ്പര്‍ നല്‍കുകയും പിന്നീട് പരാതിക്കാരനെ ഭീഷണിപ്പെടുത്തി തട്ടിപ്പിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയ ഒരു പോലീസുകാരനെതിരെ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ ഗൗരവമായി കാണണമെന്ന് യോഗം വിലയിരുത്തി. കാസര്‍കോട് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പിഡിപി ജില്ലാ നേതൃയോഗം പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ് ഉദ്ഘാടനം ചെയ്തു. സുബൈര്‍ പടുപ്പ് അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ കുഞ്ചത്തൂര്‍, മൊയ്തു ഹദ്ദാദ് ബേക്കല്‍, റഷീദ് മുട്ടുന്തല, ഷാഫി കളനാട്, ഷാഫി സുഹ്രി, യൂനുസ് തളങ്കര, ഇബ്രാഹിം കോളിയടുക്കം, അബ്ദുല്ല കുഞ്ഞി ബദിയടുക്ക, ഇബ്രാഹിം തോക്ക, മൂസ അടുക്കം, ഫാറൂഖ് ഓണന്ത, അസൈനാര്‍ ബണ്ടിച്ചാല്‍, പി.യു അബ്ദുല്‍ റഹ്മാന്‍, പൂക്കോയ തങ്ങള്‍, സിദ്ദിഖ് മഞ്ചത്തടുക്ക, തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. ഷാഫി ഹാജി അഡൂര്‍ സ്വാഗതവും ജാസി പോസോട്ട് നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!