വിശ്വാസികളുടെ ന്യായമായ അവകാശങ്ങൾ സർക്കാർ ഗൗരവമായി കാണണം;സമസ്ത നിർവാഹക സമിതി

വിശ്വാസികളുടെ ന്യായമായ അവകാശങ്ങൾ സർക്കാർ ഗൗരവമായി കാണണം;സമസ്ത നിർവാഹക സമിതി

0 0
Read Time:1 Minute, 23 Second

മംഗൽപാടി: ജുമുഅ ജമാഅത്തുകൾക്കും പെരുന്നാൾ നമസ്കാരത്തിനും ലോക്ഡൗണിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് സമസ്ത നിർവാഹക സമിതി സംസ്ഥാനത്താകമാനം നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മംഗൽപാടി ഗ്രാമ പഞ്ചായത്തിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ലോക്ഡൗൺ ഇളവുകൾ ഘട്ടം ഘട്ടമായി പ്രഖ്യാപിക്കുമ്പോഴും ആരാധനാലയങ്ങളെയും വിശ്വാസികളെയും മന: പൂർവ്വം മറക്കുന്ന സർക്കാർ നയം തിരുത്തണമെന്നും വിശ്വാസികളുടെ ന്യായമായ അവകാശങ്ങൾ ഗൗരവതരമായി കാണണമെന്നും സംഗമം അഭിപ്രായപ്പെട്ടു.

കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഖാലിദ് ബാഖവി അദ്ധ്യക്ഷത വഹിച്ചു.
ഇസ്മായിൽ മുസ്ലിയാർ, ഇബ്റാഹിം ഹനീഫി , നൗഷാദ് ബാഖവി , റിയാസ് വാഫി, നൗസീഫ് മൗലവി ഉപ്പള , ഹാഫിസ് ഇർഷാദ് , അബ്ദുല്ല ബസറ തുടങ്ങിയവർ സംബന്ധിച്ചു .
അഫ്രീദ് അസ്ഹരി സ്വാഗതവും ശകീൽ അസ്ഹരി നന്ദിയും പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!