ഉപ്പള : മംഗൽപാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപ്പള ഗേറ്റ് മുതൽ ബന്ദിയോട് വരെയുള്ള റോഡരികിലും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വികരിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്ത് ഭരണ സമിതിയോട് ആവശ്യപ്പെട്ടു.
പഞ്ചായത്ത് അധികൃതർ ദിവസവും മാലിന്യം നീക്കം ചെയ്യുന്നുണ്ടങ്കിലും ,കല്യാണ വീടുകളിൽ നിന്നും ,ഫ്‌ളാറ്റുകളിൽ നിന്നും ഒറ്റപ്പെട്ട കച്ചവട സ്ഥാപനങ്ങളിൽ നിന്നും മാലിന്യം റോഡരികിൽ വലിച്ചെറിയുന്നത് കാരണം ജനങ്ങൾ വളരെ ദുരിതം അനുഭവിക്കുന്നു. വെന്നും,സാംക്രമികരോഗങ്ങൾ പടരാൻ ഇടവരുമെന്നും,മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിന് വേണ്ടി രാത്രിയും പകലും കാവൽ ഏർപെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.എം സലിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉമ്മർ അപ്പോളോ സ്വാഗതം പറഞ്ഞു ,മണ്ഡലം പ്രസിഡന്റ് ടി എ മൂസ ഉദ്ഘടനം ചെയ്തു. ,ജില്ലാ വൈസ് പ്രസിഡന്റ് എം.ബി യുസഫ് ഭാരവാഹികളായ സീനിയർ വൈസ് പ്രസിഡന്റ് മാളിക അബ്ദുല്ല ,അലി മാസ്റ്റർ, അഷ്‌റഫ് സിറ്റിസൺ ,മക്ബൂൽ, മുസ്തഫ ,അസീം,ഉമർ ബങ്കിമൂല സംബന്ധിച്ചു.മാദേരി അബ്ദുല്ല നന്ദി പറഞ്ഞു.


