ഉപ്പള:
മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇതിൽ കെ പി എസ് ടി എ മഞ്ചേശ്വരം എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
കെ പി എസ് ടി എ വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് പി.ടി ബെന്നി ഉദ്ഘാടനം ചെയ്തു.
“പൊതുവിദ്യാലയങ്ങളിലെ എല്ലാ ഒഴിവുകളും മുൻകാല പ്രാബല്യത്തോടെ നിയമനം നടത്തുക,എയിഡഡ് സ്കൂൾ നിയമനങ്ങളും മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുക, നാഥനില്ലാ കളരി ആയി മാറിയ 1700 ൽ പരം പ്രൈമറി സ്കൂളുകളിൽ ഹെഡ്മാസ്റ്റർ നിയമനം നടത്തുക” തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ മുഴുവൻ സി.ഇ.ഒ ഓഫീസുകൾക്ക് മുമ്പിൽ ധർണ്ണാ സമരം നടത്തുന്നതിന്റെ ഭാഗമായാണ് മഞ്ചേശ്വരം എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിയത്.
ഉപ ജില്ലാ സെക്രട്ടറി ഇസ്മായിൽ എം സ്വാഗതം പറഞ്ഞു. ഉപജില്ല പ്രസിഡണ്ട് വിമൽ അടിയോടി അധ്യക്ഷനായിരുന്ന ചടങ്ങിൽ സംസ്ഥാന ഭാഷാ ന്യൂനപക്ഷ സെൽ കൺവീനർ ശ്രീനിവാസ കെ.എച്ച് മുഖ്യപ്രഭാഷണം നടത്തി. വസന്തകുമാർ.സി, സുരേന്ദ്രൻ ചീമേനി,മൂസക്കുഞ്ഞി മാസ്റ്റർ,തമ്പാൻ.എം, ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു .ട്രഷറർ ജബ്ബാർ ബി നന്ദി പറഞ്ഞു.

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസ്സോസിയേഷൻ (KPSTA) മഞ്ചേശ്വരം എ.ഇ.ഒ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി
Read Time:1 Minute, 41 Second