മൊഗ്രാൽ ഗവ.യുനാനി ഡിസ്‌പെൻസറിയിൽ കിടത്തി ചികിത്സാ സൗകര്യം ഒരുക്കണം: എ.കെ.എം അഷ്റഫ് എം എൽ എയ്ക്ക് നിവേദനം നൽകി

മൊഗ്രാൽ ഗവ.യുനാനി ഡിസ്‌പെൻസറിയിൽ കിടത്തി ചികിത്സാ സൗകര്യം ഒരുക്കണം: എ.കെ.എം അഷ്റഫ് എം എൽ എയ്ക്ക് നിവേദനം നൽകി

0 0
Read Time:1 Minute, 31 Second

മൊഗ്രാൽ: കുമ്പള ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക സർക്കാർ യുനാനി ഡിസ്പെന്സറിയിൽ കിടത്തി ചികിത്സ അടിയന്തരമായി ആരംഭിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം എൽ എ ശ്രീ. എ. കെ.എം. അഷ്റഫിന് നിവേദനം നൽകി.
പരിമിതമായ സ്ഥല സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി പുതുതായി നിർമിച്ച ഗവ. യുനാനി കെട്ടിടം സന്ദർശിക്കുന്ന വേളയിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ നാസിർ മൊഗ്രാലിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകി.

എം എൽ എ യോടൊപ്പം കുമ്പള ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി. താഹിറ യൂസഫ്, വൈസ് പ്രസിഡന്റ് ശ്രീ. നാസർ മൊഗ്രാൽ, യൂനാനി മെഡിക്കൽ ഓഫീസർ ഡോ :ഷക്കീറലി, ശ്രീ. അബ്ബാസ് ആരിക്കാടി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കൗലത്ത് ബീബി, സബൂറ, രവിരാജ്, മൊഗ്രാൽ പി ടി എ പ്രസിഡണ്ട്‌ സയ്യിദ് ഹാദി തങ്ങൾ, റിയാസ് കരീം തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!