കാസർകോട്: വിദ്യാഭ്യാസ മേഖലയോട് ഗവർൺമെൻ്റ് കാണിക്കുന്ന അവഗണയിൽ എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് കാസർക്കോട്ട് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു, ഓൺലൈൻ പഠനത്തിത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹാരം കണ്ടത്താനും, എസ് എസ് എസ് എൽ സി പ്ലസ് ടുവിൽ ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ തീരുമാനത്തിലും, വിദൂര വിദ്യാഭാസ മേഖലയിലെ പ്രശ്നങ്ങളിൽ ഉടന്‍ പരിഹാരം കണ്ടത്താനും ആവിശ്യപ്പെട്ടാണ് എസ് കെ എസ് എസ് എ ഫ് ക്യാമ്പസ് വിംഗ് പ്രതിഷേധം സംഘടിപ്പിച്ചത്, പരിപാടി ജില്ലാ ഓർഗനൈസിംങ്ങ് സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു, ക്യാമ്പസ് വിംഗ് ജില്ലാ ചെയർമാൻ ശാനിദ് പടന്ന അധ്യക്ഷനായി, ജനറൽ കൺവീനർ യാസീൻ പള്ളിക്കര സ്വാഗതം പറഞ്ഞു സംസ്ഥാന വൈസ് ചെയർമാൻ ബിലാൽ ആരിക്കാടി മുഖ്യ പ്രഭാഷണം നടത്തി, റാഹിൽ പെരുമ്പട്ട, ജാബിറലി മൊഗ്രാൽ, മുശ്ര്ഫ് അംഗടിമുഗർ, താജുദ്ധീൻ അറന്തോട് സംബന്ധിച്ചു.

വിദ്യാഭ്യാസ മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണന; പ്രതിഷേധവുമായി എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ്
Read Time:1 Minute, 27 Second