മൊഗ്രാൽ: ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഇടതടവില്ലാത്ത പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന ദുബൈമലബാർ കലാ സാംസ്കാരിക വേദി ഇതര സംഘടനകൾക്ക് മാതൃകയാണന്ന് എ കെ എം അഷ്റഫ് എംഎൽഎ പറഞ്ഞു.
മൊഗ്രാലിലെ കോവിഡ് സെൻ്ററിൽ കഴിയുന്നവർക്കും ആരോഗ്യ ഉദ്യോഗസ്ഥർക്കും ഉപ്പള ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറിയുമായി സഹകരിച്ച് നൽകിയ വിഭവ സമൃദമായ ഉച്ചഭക്ഷണത്തിൻ്റെ വിതരണ ചടങ്ങ് നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം .
കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസുഫ് അധ്യക്ഷത വഹിച്ചു വേദി ഗ്ലോബൽ ജനറൽ കൺവീനറും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ അശ്റഫ് കർള സ്വാഗതം പറഞ്ഞു. അഹ്മദ് സിനാഫ് ഗോൾഡ് കിംഗ് മുഖ്യാഥിതി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈ: പ്രിസിഡണ്ട് നാസർ മൊഗ്രാൽ, അംഗങ്ങളായ ബിഎ റഹ്മാൻ, എം സബൂറ, കൗലത്ത് ബീവി, രവി രാജ് തുമ്മ,എം അബ്ബാസ്, എ കെ ആരിഫ്, ഹെൽത്ത് സൂപ്പർ വൈസർ ബി അഷ്റഫ് ,ജെ എച്ച് ഐ ബാലചന്ദ്രൻ ,കെ വി യൂസുഫ്, സയ്യിദ് ഹാദി തങ്ങൾ, മുഹമ്മദ് അബ് കൊ, റിയാസ് മൊഗ്രാൽ, ആശിഫ് മൊഗ്രാൽ, ടി കെ ജാഫർ. ഷരീഫ് കോട്ട. നിയാസ് മൊഗ്രാൽ മൊഗ്രാൽ, ടി കെ അൻവർ മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു.
കാരുണ്യ മേഖലയിൽ ദുബൈ മലബാർ കലാ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം: എ.കെ.എം അഷ്റഫ് എം എൽ എ
Read Time:1 Minute, 45 Second


