Read Time:1 Minute, 8 Second
ഉപ്പള: “സംസ്ഥാന സർക്കാരിന്റെ വനം കൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുക” എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ അബ്ദുല്ല മാദേരി അദ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സമീന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
മൊയ്നു പൂന സ്വാഗതം പറഞ്ഞു ബി.എം മുസ്തഫ, ബ്ലോക്ക് മെമ്പർ അഷോക് എന്നിവർ സംസാരിച്ചു .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു,മംഗൽപാടി
പഞ്ചായത്ത് മെമ്പർമാരായ ഉമ്പായി പെരങ്കടി,ഖൈറുന്നീസ ,എം.കെ അലി മാസ്റ്റർ,മഖ്ബൂൽ ഭായി എന്നിവർ സംബന്ധിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ് പി.കെ നന്ദി പറഞ്ഞു.