Read Time:1 Minute, 14 Second
മലപ്പുറം:
സംസ്ഥാന ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി കാസറഗോഡ് ജില്ലാ സെക്രട്ടറിയായി കെ. എഫ്. ഇഖ്ബാലിനെ സംസ്ഥാന ചെയർമാൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നോമിനേറ്റ് ചെയ്തു. കാസറഗോഡ് ഉപ്പള സ്വദേശിയായ
കെ. എഫ്. ഇഖ്ബാൽ
മനുഷ്യാവകാശ -ജീവകാരുണ്യ -വിദ്യാഭ്യാസ മേഖലയിൽ ജില്ലയിലെ സജീവ സാന്നിധ്യമാണ്.
നിലവിൽ മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ഉപാധ്യക്ഷൻ, മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ പി.ആർ.ഒ, മഞ്ചേശ്വരം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ്, കരുണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ
എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഭാര്യ: ഇർഫാന കെ.
(മാനേജിങ് ഡയറക്ടർ) ഈസ്റ്റ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്.മക്കൾ
ഷെയ്ഖ് അഹ്മദ് ഇമാസ്,ഇസ്സ നഫീസ,ഇഫ ഫാത്തിമ.