Read Time:1 Minute, 3 Second
മംഗൽപ്പാടി : കെ.പി.എസ്.ടി.എ മഞ്ചേശ്വരം ഉപജില്ലാ കൺവെൻഷൻ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡൻറ് ജി.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അധ്യാപകരുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും, ഹയർ സെക്കൻഡറി ഓൺലൈൻ ക്ലാസുകളിൽ ഇംഗ്ലീഷ് ക്ലാസുകളിൽ പോലും മലയാളത്തിൻ്റെ കടന്നുകയറ്റം ഒഴിവാക്കണമെന്ന് യോഗത്തിൽ തീരുമാനിച്ചു.സംസ്ഥാന ഭാരവാഹികളായ കെ.ഒ.രാജീവൻ, എ.ദാമോദരൻ, കെ.എച്ച്.ശ്രീനിവാസൻ ജില്ലാ ഭാരവാഹികളായ സുരേന്ദ്രൻ ചീമേനി, കെ.വി.ജനാർദൻ, പ്രശാന്ത് കാനത്തൂർ, വിമൽ അടിയോടി, ഇസ്മായിൽ, കെ.എസ്. ജബ്ബാർ, രാധാകൃഷ്ണൻ ,ശാന്തേരി ഷേണായ് എന്നിവർ സംസാരിച്ചു.