ശമ്പളം നൽകാൻ പണമില്ല ; ഹോട്ടൽ ഹയാത്ത് റീജൻസി അടച്ചിട്ടു

ശമ്പളം നൽകാൻ പണമില്ല ; ഹോട്ടൽ ഹയാത്ത് റീജൻസി അടച്ചിട്ടു

0 0
Read Time:1 Minute, 40 Second

മുംബൈ: നഗരത്തിലെ പ്രശസ്​ത പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത്​ റീജന്‍സി ഒരറിയിപ്പുണ്ടാകുന്നത്​ വരെ അടച്ചിട്ടു. ഉടമകളായ ഏഷ്യന്‍ ഹോട്ടല്‍സ് (വെസ്റ്റ്) ലിമിറ്റഡ് ശമ്ബളത്തിനും മറ്റ്​ പ്രവര്‍ത്തനത്തിനങ്ങള്‍ക്കും പണം നല്‍കാത്തതിനാലാണ്​ ഹോട്ടല്‍ തല്‍ക്കാലത്തേക്ക്​ പൂട്ടിയിടുന്നത്​. ശമ്ബളം നല്‍കാന്‍ പണമില്ലെന്ന്​ വ്യക്​തമാക്കി അധികൃതര്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക്​ നോട്ടീസ്​ അയക്കുകയായിരുന്നു. ഹയാത്ത് ബുക്കിങ്​ ചാനലുകളിലൂടെ റിസര്‍വേഷനുകള്‍ സ്വീകരിക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥിതിചെയ്യുന്ന ഹോട്ടല്‍ അറിയിച്ചു.
ഹോട്ടലുകള്‍ മാനേജ്​ ചെയ്യുകയും ഫ്രാഞ്ചൈസി ചെയ്യുകയും ചെയ്യുന്ന ഒരു അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി കമ്ബനിയാണ് ഹയാത്ത്.
ഏഷ്യന്‍ ഹോട്ടല്‍സിന്​ (വെസ്റ്റ്) വേണ്ടി കരാര്‍ അടിസ്ഥാനത്തിലാണ് മുംബൈയിലുള്ള ഹോട്ടല്‍ അവര്‍ മാനേജ്​ ചെയ്യുന്നത്. നിലവിലെ സാഹചര്യം പരിഹരിക്കാന്‍ ഹോട്ടലി​െന്‍റ ഉടമകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന്​ ഹയാത്ത് അധികൃതര്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!