Read Time:1 Minute, 10 Second
കുമ്പള: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ നാൾക്കുനാൾ ഗുരുതരമായ കുഴൽപണ സാമ്പത്തിക ഇടപാടുകൾ ഉയരുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കർള ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സ്വതന്ത്രനായി നാമനിർദ്ദേശം നൽകിയ അപരനായ സുന്ദരനെ പിൻവലിപ്പിക്കാൻ നൽകിയ ലക്ഷങ്ങളും മറ്റു പല വാഗ്ദാനങ്ങളും അദ്ദേഹം തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ഇത് പോലെ മണ്ഡലത്തിൽ നടത്തിയിട്ടുള്ള പല നിലക്കുമുള്ള അവിഹിത സാമ്പത്തിക ഇടപാടുകകളെ കുറിച്ചും അന്വേഷണം വേണമെന്നും അഷ്റഫ് കർള ആവശ്യപ്പെട്ടു.


