മഞ്ചേശ്വരം: സി.കെ ജാനുവിന് പണം നൽകിയെന്ന ആരോപണത്തിന് പിന്നാലെ കെ.സുരേന്ദ്രന് എതിരെ ആരോപണവുമായി മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാർത്ഥി സുന്ദരയുടെ വെളിപ്പെടുത്തൽ.
ബിജെപി പതിനഞ്ച് ലക്ഷം ആവശ്യപ്പെട്ടതെങ്കിലും രണ്ട് ലക്ഷം നൽകിയതായി അപരൻ സുന്ദരയുടെ വെളിപ്പെടുത്തൽ കർണ്ണാടകയിൽ പുതിയ വീടും വാഗ്ദാനം ചെയ്തതായും വെളിപ്പെടുത്തൽ കൂടാതെ സുരേന്ദ്രൻ ജയിച്ചാൽ കർണ്ണാടകയിൽ വൈൻ പാർലറും വാഗ്ദാനം ചെയ്തിരുന്നതായി സുന്ദര വെളിപ്പെടുത്തി. പണം ബി ജെ പി നേതാക്കൾ വീട്ടിലെത്തി നൽകിയതായി സുന്ദര വെളിപ്പെടുത്തി ഇതിൻ്റെ അടിസ്ഥാനത്തിലാണ് മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസര രംഗത്ത് നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.
ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ശക്തമായ മത്സരമാണ് നടന്നത്. മുസ്ലിം യൂത്ത് ലീഗ് നേതാവ് എകെഎം അഷ്റഫാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.കെ.എം അഷ്റഫ് എം എൽ എ പറഞ്ഞു.
മഞ്ചേശ്വരത്തെ അപരന് ബിജെപി 2ലക്ഷം രൂപയും ,മൊബൈലും നൽകിയെന്ന് വെളിപ്പെടുത്തി സുന്ദര; സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് എകെഎം അഷ്റഫ് എം.എൽ.എ
Read Time:1 Minute, 37 Second


