Read Time:1 Minute, 14 Second
ഉപ്പള: ശക്തമായ ചുഴലിക്കാറ്റിൽ മഞ്ചേശ്വരം താലൂക്കിൽ പെട്ട മൂസോടി കടപ്പുറം, കൊപ്പളം കടപ്പുറം,നാങ്കി കടപ്പുറം, കോയിപ്പാടി തീരദേശ മേഖലയിലെ നിരവധി വീടുകളിലേക്ക് വെള്ളം കയറി മത്സ്യ തൊഴിലാളികളായ കുടുംബങ്ങൾ ദുരിതത്തിലായിരുന്നു.
ചുറ്റുഭാഗത്തുണ്ടായ മത്സ്യ ബന്ധന ഉപകരണങ്ങൾക്കും വെള്ളം കയറി. റോഡ് മുഴുവനും വെള്ളത്തിനടിയിലായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സ്ഥലം സന്ദർശിച്ചു. വീട്ടുകാരെ മാറ്റിപാർപ്പിക്കുന്നതിനും ആവശ്യമായ സജ്ജീകരണങ്ങൾ തയ്യാറാക്കുന്നതിനും ഗ്രാമ പഞ്ചായത്തിന് നിർദേശം നൽകി. പുനരധിവാസം ഉറപ്പ് വരുത്തുന്നതിന്ന് ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, മിഷാൽ റഹ്മാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.