ദുബൈ :കോവിഡ് മരണാനന്തര സേവനങ്ങൾ നടത്തുന്ന മംഗൽപാടി പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പെരുന്നാൾ ദിനത്തിൽ പി പി ഇ കിറ്റ് കൈമാറി.
കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മരണാന്തര കർമ്മങ്ങൾ നടത്തി വരുന്ന വൈറ്റ് ഗാർഡ് അംഗങ്ങളുടെ ത്യാഗ പൂർണമായ പ്രവർത്തനം ഏറെ പ്രശംസനീയമാണ്, നിരവധി മയ്യിത്തുകളുടെ മരണാനന്തര കർമ്മങ്ങളാണ് ഇവർ നടത്തിയതെന്നും ഇത് മാതൃകാപരവുമാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് ഭാരവാഹികളായ,അൻവർ മുട്ടം, ജംഷീദ് അട്ക്കം, ഇഖ്‌ബാൽ മണിമുണ്ട തുടങ്ങിയവർ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രിസിഡന്റ് ടി.എ മൂസാ സാഹിബിനു കിറ്റ് കൈമാറി.
ഉമ്മർ അപ്പോളോ,മാദേരി അബ്ദുല്ല ,എം ബി യൂസഫ് , ഗോൾഡൻ അബ്ദുൽ റഹ്‌മാൻ, ഇർഷാദ് മള്ളങ്കൈ, ഫാറൂഖ് മാസ്റ്റർ, ബി എം മുസ്തഫ, മുഫാസി കോട്ട, നമീസ് കുത്കോട്ടി,തുടങ്ങിയവർ സംബന്ധിച്ചു.

പെരുന്നാൾ ദിനത്തിൽ പി പി ഇ കിറ്റുമായി ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി
Read Time:1 Minute, 26 Second