ബന്തിയോട്: ഷിറിയ ദേശീയ പാതയോരത്ത് ആളൊഴിഞ്ഞ കെട്ടിടത്തിൽ ദിവസങ്ങളായി അവശ നിലയിൽ കഴിഞ്ഞിരുന്ന മുഹമ്മദ് എന്നയാളെ മംഗൽപാടി വൈറ്റ് ഗാർഡ് ടീം അംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗൽപാടി പഞ്ചയാത്ത് പതിനാലം വാർഡ് മെമ്പർ ബീഫാത്തിമ ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ റഹ്മാനെ വിളിച്ചു കാര്യം ബോധിപ്പിച്ച അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ കൂടെ വൈറ്റ് ഗാർഡ് ടീം സ്ഥലത്തെത്തി വൃത്തിഹീനമായ നിലയിൽ കഴിഞ്ഞിരുന്ന മുഹമ്മദിനെ കുളിപ്പിക്കുകയും ആദ്യം മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ദ്ധ ചികിത്സക്ക് വേണ്ടി കാസറഗോഡ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിക്കുകയും അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
ഈ പെരുന്നാൾ ദിനത്തിലും സേവന നിരധരായ വൈറ്റ് ഗാർഡ് ടീം നന്മയുടെ പ്രതീകമായി ശ്രദ്ദ പിടിച്ചു പറ്റിയതിന് ജനങ്ങളിൽ നിന്ന് അഭിനന്ദനം പ്രവഹിക്കുകയാണ്.
കാസറഗോഡ് ജില്ലാ പഞ്ചയത്ത് മെമ്പർ ഗോൾഡൻ റഹ്മാന്റെ നേതൃത്വത്തിൽ മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ബിഎം മുസ്തഫ,വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ മുഫാസിക്ക് കോട്ട, വൈറ്റ് ഗാർഡ് അംഗങ്ങളായ റഫീഖ് ഫൗസിയ, നൗഷാദ് ബിഎം, നവാസ് പണ്ടാരം,ഇസ്മായിൽ പണ്ടാരം,വാർഡ് മെമ്പർ ബീഫാത്തിമ, മുസ്‌ലിം ലീഗ് ഒളയം വാർഡ് ജനറൽ സെക്രട്ടറി സയ്യിദ്, മുഹമ്മദ് ഒളയം, ഡി.എം ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ഷാഫി എന്നിവർ ചേർന്നാണ് ഈദ് ദിനത്തിൽ നന്മയാർന്ന പ്രവർത്തനം നടത്തിയത്.