Read Time:1 Minute, 2 Second
www.haqnews.in
ഉപ്പള: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഈ വർഷത്തെ റമദാൻ റിലീഫിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ രോഗികൾക്കുള്ള ചികിത്സാ ധന സഹായം മുസ്ലിം ലീഗ് നേതാക്കൾക്ക് കൈമാറി. ഇരുപത്തിയഞ്ചോളം രോഗികൾക്കായി ഒരു ലക്ഷത്തി ഏഴായിരം രൂപയും ഒരു വൃക്കരോഗിക്കായി പിരിച്ച ഒന്നര ലക്ഷം രൂപയും ചേർത്ത രണ്ടു ലക്ഷത്തി അമ്പത്തിരണ്ടായിരം രൂപ മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ അപ്പോളോ, ട്രഷറർ അബ്ദുല്ല മാദേരി എന്നിവർക്ക് പഞ്ചായത്ത് കെ എം സി സി ഭാരവാഹികളായ ജംഷീദ് അടുക്ക, അൻവർ മുട്ടം എന്നിവർ ചേർന്ന് കൈമാറി.