കാസറഗോഡ്‌ സി.എച്ച്‌ സെന്ററിന് കെ.എം.സി.സി അഞ്ചു ലക്ഷം രൂപ നൽകും

കാസറഗോഡ്‌ സി.എച്ച്‌ സെന്ററിന് കെ.എം.സി.സി അഞ്ചു ലക്ഷം രൂപ നൽകും

0 0
Read Time:3 Minute, 34 Second

ദുബൈ: കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ്‌ കമ്മിറ്റിയുടെ കീഴിൽ ആരംഭിക്കുന്ന കാസർഗ്ഗോഡ്‌ സി.എച്ച്‌ സെന്ററിനു ദുബൈ കെ.എം.സി.സി കാസർഗ്ഗോഡ്‌ ജില്ലാ കമ്മിറ്റി ആദ്യ ഘട്ടത്തിൽ അഞ്ചു ലക്ഷം രൂപ ‌ നൽകുമെന്ന് ദുബായ് കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ
മെട്ടമ്മൽ എന്നിവർ അറിയിച്ചു ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ
കാരുണ്യ സേവനരംഗത്ത് ചരിത്രം രചിച്ച ഹിമായ, സഹാറ എന്നീ പദ്ധതികൾക്ക് ശേഷം 2021ലെ ജീവകാരുണ്യ പദ്ധതിയായ ഇഫാദ പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ടായിരിക്കും അഞ്ചു ലക്ഷം നല്കുന്നത്
കേരളീയ ചരിത്രത്തിലേ മനുഷ്യ സ്നേഹിയായ ഭരണാധികാരിയായിരുന്ന
മാനവികത ഉയർത്തിപ്പിടിച്ച സി
എച് മുഹമ്മദ് കോയ യുടെ ഓർമ്മകൾ അടയാളപ്പെടുത്തി കൊണ്ട് മനുഷ്യ സേവനത്തിന്റെ മഹനീയ മാതൃകയായി കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള ആശുപത്രികൾകേന്ദ്രീകരിച്ചു പ്രവർത്തിച്ച കൊണ്ടിരിക്കുന്ന
സി എച് സെന്ററുകൾ ഇന്ന് ലക്ഷോപ ലക്ഷം ജങ്ങൾക് ആണ് വല്യ ആശ്വാസം ആയിക്കൊണ്ടൊരിക്കുന്നത്
2001ൽ കോഴിക്കോട് മെഡിക്കൽ കോളജിനോടനുബന്ധിച്ചാണ് ആദ്യമായി സി.എച്ച് സെന്റർ സ്ഥാപിച്ചത്. 2004ൽ തിരുവനന്തപുരം ആസ്ഥാനമായും പിന്നീട് ജില്ലാ, താലൂക്ക് ആസ്പത്രികൾ കേന്ദ്രീകരിച്ചും സി.എച്ച് സെന്ററുകൾ ഉയർന്നു. സി.എച്ച് സെന്റർ ഇന്ന് ലക്ഷോപ ലക്ഷം ജനങ്ങൾക് ആശ്വാസമേകുന്നു.എന്നും ആതുര ശുശ്രൂഷാ സേവന രംഗത്ത്‌ സി.എച്ച്‌ സെന്ററുകൾ നൽകുന്ന വിലമതിക്കാനാവാത്ത സേവനങ്ങൾ തുല്യത ഇല്ലാത്തദ് ആണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു
‌. ഇതുമായി ബന്ധപ്പെട്ട്‌ ചേർന്ന ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിൽ ജില്ലാ പ്രസിഡണ്ട്‌ അബ്ദുള്ള ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ഹനീഫ് ടി ആർ ജില്ലാ ഭാരവാഹികളായ റാഫി പള്ളിപ്പുറം റഷീദ് ഹാജി കല്ലിങ്കാൽ സി എച് നൂറുദ്ദീൻ ,മഹ്മൂദ് ഹാജി പൈവളിഗെ . ഇ ബി അഹ്മദ് ചെടയ്കൽ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ . ഹസൈനാർ ബീജന്തടുക്ക അഷ്‌റഫ് പാവൂർ , സലാം തട്ടാനാച്ചേരി കെ പി അബ്ബാസ് കളനാട് ഫൈസൽ മൊഹ്സിന് തളങ്കര യൂസുഫ് മുക്കൂട് എൻ സി മുഹമ്മദ് .ശരീഫ് പൈക ,. ഹാഷിം പടിഞ്ഞാർ തുടങ്ങിയവർ സംബന്ധിച്ചു ജില്ലാ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!