കാസര്‍ഗോഡ്: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കാസര്‍ഗോഡ് വികസന പാക്കേജിന് രണ്ടായിരം കോടി രൂപ അനുവദിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നെല്ലിക്കുന്നില്‍ നടന്ന യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദ്യഗഡുവായ 200 കോടി രൂപ അധികാരത്തില്‍ വന്നയുടന്‍ നല്‍കുമെന്നും കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.ഗോവിന്ദന് നായര്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, സി.ടി.അഹമ്മദലി, സ്ഥാനാര്‍ഥി എന്‍.എ.നെല്ലിക്കുന്ന്, സി.കെ.ശ്രീധരന്, ഹക്കീം കുന്നില്‍, ടി.ഇ.അബ്ദുള്ള, എ.അബ്ദുള്‍ റഹ്മാന്, എ.എം.കടവത്ത്, യു.എസ്.ബാലന്, പി.എം.മുനീര്‍ ഹാജി, മൂസ ബി.ചെര്‍ക്കള, അഷ്റഫ് ഇടനീര്‍, കരുണ്‍ താപ്പ, പി.എ.അഷ്റഫലി, സാജിദ് മവ്വല്‍, കെ.ഖാലിദ്, ജി. നാരായണന്, ആര്.ഗംഗാധരന്, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മാഹിന്‍ കേളോട്ട്, കെ.എം ബഷീര്‍, അബ്ബാസ് ബീഗം, ഉമേഷ് അണങ്കൂര്‍, ഹമീദ് ബെദിര എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിന്റെ ഭരണം ഇനിയും പിണറായി വിജയന്റെ കൈകളില്‍ ഏല്‍പ്പിച്ചാല്‍ അദ്ദേഹം സംസ്ഥാനത്തെത്തന്നെ വില്‍ക്കുമെന്ന് മേല്പറമ്ബില് നടന്ന യുഡിഎഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് ഉദുമ നിയോജകമണ്ഡലം ചെയര്മാന് കല്ലട്ര അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയ, ഹരീഷ് ബി. നമ്ബ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. യുഡിഎഫ് ചെയര്മാന് സി.ടി.അഹമ്മദലി, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, കെപിസിസി വൈസ് പ്രസിഡന്റ് സി.കെ.ശ്രീധരന്, ടി.ഇ.അബ്ദുള്ള, കല്ലട്ര മാഹിന്‍ ഹാജി, സാജിദ് മവ്വല്‍, ധന്യ സുരേഷ്, കെ.ഇ.എ.ബക്കര്‍,സുഫൈജ അബൂബക്കര്‍ എന്നിവര്‍ സംബന്ധിച്ചു. വി.ആര്.വിദ്യാസാഗര്‍ സ്വാഗതവും എം.സി.പ്രഭാകരന് നന്ദിയും പറഞ്ഞു.
ചെറുവത്തൂര്‍: കാലാകാലങ്ങളില്‍ പതിനായിരക്കണക്കിന് കള്ളവോട്ടുകളിലൂടെ ചെറുവത്തൂര്‍ മണ്ഡലം പിടിച്ചടക്കിയ സിപിഎമ്മിന് ഇത്തവണ അങ്ങനെ ജയിച്ചുകയറാമെന്ന വ്യാമോഹം വേണ്ടെന്ന് യുഡിഎഫ് തൃക്കരിപ്പൂര്‍ മണ്ഡലം തെരഞ്ഞടുപ്പ് പ്രചാരണ പൊതുയോഗം ചെറുവത്തൂര്‍ ടൗണില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ ചെന്നിത്തല പറഞ്ഞു. കള്ളവോട്ടുകളും ഇരട്ടവോട്ടുകളും കേട്ട് കേരളജനത ഞെട്ടിയിരിക്കുന്നു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലുംകൂടി നാലുലക്ഷത്തോളം കള്ളവോട്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്ന ഉദ്യോഗസ്ഥര്‍ നേരത്തേ ശിക്ഷയില്ലാതെ രക്ഷപ്പെടുമായിരുന്നു. എന്നാല്‍ കള്ളവോട്ട് ചെയ്യിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇത്തവണ പണി പോകും. സര്‍വീസില്‍നിന്നു നീക്കം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. അഞ്ചു വര്‍ഷത്തെ ഭരണം വിലയിരുത്തുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്.
കെ.എം. ഷംസുദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി എം.പി. ജോസഫ്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, യുഡിഎഫ് ജില്ലാ ചെയര്മാന് സി.ടി. അഹമ്മദലി, കെപിസിസി ജനറല്‍ സെക്രട്ടറി വി.എ. നാരായണന്, എം.ടി.പി. കരീം, കെ. ശ്രീധരന്, പി.കെ. ഫൈസല്‍, കെ.വി. ഗംഗാധന്, ജെറ്റോ ജോസഫ്, കരീം ചന്തേര, എം. നാരായണന്‍കുട്ടി, പി.പി. അടിയോടി, കരിമ്ബില്‍ കൃഷ്ണന്, മാമുനി വിജയന്, കെ.പി. പ്രകാശന്, ടോമ പ്ലാച്ചേരി, വി.കെ.പി. ഹമീദലി, എം. നാരായണന്‍കുട്ടി, സുഭാഷ് ചീമേനി, ഇ.വി. ദാമോദരന്‍, ടി.കെ.സി. മുഹമ്മദലി ഹാജി, ടി.സി.എ. റഹ്മാന്, ടി.സി. അബദുള്‍ സലാം ഹാജി എന്നിവര്‍ പ്രസംഗിച്ചു.