Read Time:1 Minute, 12 Second
മഞ്ചേശ്വരം: ലക്കി ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബങ്കര മഞ്ചേശ്വരത്തിന്റെ ആഭിമുഖ്യത്തിൽ നാട്ടക്കൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ എഫ് സി ഈ ഗേൾസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഷൂട്ടേഴ്സ് കാടിയാർ ചാമ്പ്യന്മാരായത് .
സിദ്ദീഖ് മഞ്ചേശ്വരം നയിച്ച ടീമിൽ സെയ്ഫുദ്ദീൻ, നിസാം,ഷമീർ സന്തു,റഹീം,
ഷബീർ,മുനീർ,ലത്തീഫ് കബീർ,ശിഹാബ് സക്കീർ എന്നിവരുടെ മിന്നും പ്രകടനമാണ് ഷൂട്ടേഴ്സ് കാടിയാറിനെ കിരീടത്തിലേക്ക് എത്തിച്ചത് .
സമാപന ചടങ്ങിൽ ഇബു ഇബ്രാഹിം ലിബർ സൗദി, ഇബ്രാഹിം ലക്കി ബ്രദേഴ്സ് ,അഷ്റഫ് മുഹമ്മദ് കാദർ മാറാട് ജനാർദ്ദന ബങ്കര എന്നിവർ സമ്മാനദാനം നിർവഹിച്ചു
അൻസാർ NA സ്വാഗതവും നിസാർ കാസിം നന്ദിയും പറഞ്ഞു.