മഞ്ചേശ്വരം: നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും മികച്ച വിജയം നേടുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ സി ടി അഹമ്മദലി അഭിപ്രായപെട്ടു.
ഉപ്പള സിഎച്ച് സൗധത്തിൽ ചേർന്ന മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം എക്കാലത്തും മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് കോട്ട ആണെന്നും എക്കാലവും മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് പ്രധിനിധിയാണ് ജയിപ്പിച്ചതെന്നും ഇപ്രാവശ്യവും അങ്ങനെ തന്നെ ആവർത്തിക്കുമെന്നും ബി.ജെ.പി യുടെ വർഗീയ നിലപാടിനെ പുറം തള്ളിയ ചരിത്രമാണ് മഞ്ചേശ്വരക്കാർകുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രിസിഡണ്ട് ടി എ മൂസ അധ്യക്ഷത വഹിച്ചു ജന:സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു സ്ഥാനാർത്ഥി എ കെ എം അഷ്റഫ്, ജില്ല ലീഗ് വൈ.’പ്രിസിഡണ്ട് എം ബി യൂസുഫ്, സെക്രട്ടറി അസീസ് മരിക്കെ, മണ്ഡലം ഭാരവാഹികളായ അഷ്റഫ് കർള, പി എച്ച് അബ്ദുൽ ഹമീദ്, എ കെ ആരിഫ്, എം എ ഖാലിദ്, സയ്യിദ് ഹാദി തങ്ങൾ, സൈഫുള്ള തങ്ങൾ പ്രസംഗിച്ചു.
വിവിധ പഞ്ചായത്തുകളിലേക്ക് താഴെ പറയുന്നവരെ തിരഞ്ഞെടുപ്പ് ചുമതലകൾ നൽകി പൈവളികെ എം ബി യുസുഫ്, മീഞ്ച അസീസ് മരിക്കെ, വൊർക്കാടി വി പി അബ്ദുൽ കാദർ, എൺമകജെ അഷ്റഫ് കർള, കുമ്പള ഹനീഫ ഹാജി, മംഗൽപ്പാടി യു എച്ച് അബ്ദുൽ റഹ്മാൻ, മഞ്ചേശ്വരം എം.എ കാലിദ്, പുത്തിഗെ സെഡ് എ മൊഗ്രാൽ, എന്നിവരെ നിയോഗിച്ചു.

മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് മികച്ച വിജയം നേടും സി.ടി അഹമ്മദലി
Read Time:2 Minute, 6 Second