Read Time:1 Minute, 22 Second
ഉപ്പള: കുബണൂർ മാലിന്യ മുക്ത ആക്ഷൻ കമ്മറ്റി ഭാരവാഹികൾ മഞ്ചേശ്വരം എംഎൽഎ. എം.സി ഖമറുദ്ധീനുമായി ചർച്ച നടത്തി.
മംഗൽപ്പാടി പഞ്ചായത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം ഒരു നാടിന്റെ മൊത്തം ജനങ്ങളെയും ഭീതിയിലാഴ്ത്തി കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന മാലിന്യ മലയുടെ വിഷയത്തിൽ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിൽ ജില്ലാ കളക്ടർ മുന്നോട്ട് വെച്ച അപ്രയോഗിക നിർദ്ദേശങ്ങൾ കേട്ട് നിരാശരായ ജനങ്ങളുടെ ഭീതിയും നിലവിലെ അവസ്ഥയും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എംഎൽഎ യോട് പങ്കു വെച്ചു.
ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നും വേണ്ട നടപടി കൈകൊള്ളണമെന്ന് എംഎൽഎ ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പുമായി ആലോചിച്ചു വേണ്ട നടപടി സ്വീകരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് മഞ്ചേശ്വരം എംഎൽഎ എം.സി ഖമറുദ്ധീൻ ആക്ഷൻ കൗൺസിൽ ഭാരവാഹികളെ അറിയിച്ചു.