ഉപ്പള റഷാദിയ്യയുടെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന പരിശീലന ക്ലാസ്സും,ഓൺലൈൻ സംഗമവും നടത്തി

ഉപ്പള റഷാദിയ്യയുടെ ആഭിമുഖ്യത്തിൽ വ്യക്തിത്വ വികസന പരിശീലന ക്ലാസ്സും,ഓൺലൈൻ സംഗമവും നടത്തി

0 0
Read Time:1 Minute, 50 Second

ഉപ്പള:ജീവിത സംസ്കരണത്തിന്റെ വഴി കാട്ടിയായ, മത പഠനത്തിന്റെ ഉന്നമനത്തിനും, വിദ്യാർത്ഥികളുടെ മികവ് മാറ്റുരക്കുന്നതിനുമുതകുന്ന അവസരമൊരുക്കി ഉപ്പള റഷാദിയ്യയുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി ഓൺലൈൻ സംഗമം നടത്തി.

അസ്മാഉൽ ഹുസ്ന പാരായണം, ആസ്‌കാർ ടെല്ലിങ് എന്നിവയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. നാല് വേദികളിലായാണ് പരിപാടികൾ നടന്നത്. പതിമൂന്നാം തിയ്യതി നടന്ന പരിപാടിയുടെ ഉദ്ഘാടനം പച്ചമ്പള മൽജഉൽ ഇസ്ലാം ഓർഫനെജ് ജനറൽ മാനേജർ അയ്യൂബ് ഉസ്താദ് ഉദ്ഘാടനം ചെയ്തു.തുടർന്ന് രണ്ടാം ദിവസം കടമ്പാറിൽ വെച്ച് നടന്ന പരിപാടി അഷ്‌റഫ്‌ മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു.

സമാപന ദിവസം രണ്ട് സ്ഥലങ്ങളിലായി നടന്ന സംഗമത്തിൽ ബന്നംകുളത്തു അബൂ സ്വാലിഹും, മണ്ണം കുഴിയിൽ ഹനീഫ് ഹാജി കൈകമ്പയും ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ മജീദ് സഅദി അധ്യക്ഷതവഹിച്ചു. സിദ്ദീഖ് കൈകമ്പ, ഇബ്രാഹിം മോമിൻ, ശരീഫ് സഅദി, സൈനുൽ ആബിദ്ധീൻ ഫള്ലി, സൈനുദ്ധീൻ സുബ്ബയ്യകട്ട, ഹാരിസ് സഖാഫി, അനീസ് പച്ചമ്പള, മംഗൽപാടി ഗ്രാമ പഞ്ചായത്ത് മെമ്പർ മജീദ് പച്ചമ്പള, തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്ഥലങ്ങളിലായി നടന്ന പരിപാടിയിൽ പ്രമുഖ പണ്ഡിതന്മാരും സംബന്ധിച്ചു. വിജയികൾക്ക് സമ്മാന ദാനവും നിർവഹിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!