കുമ്പള പാലം മുതൽ പെർവാഡ്  വരെയുള്ള റോഡിനിരുവശവും  കാൽനടയാത്രക്കാർക്ക് നടന്നു പോകാനുള്ള  വഴിയൊരുങ്ങി

കുമ്പള പാലം മുതൽ പെർവാഡ് വരെയുള്ള റോഡിനിരുവശവും കാൽനടയാത്രക്കാർക്ക് നടന്നു പോകാനുള്ള വഴിയൊരുങ്ങി

0 0
Read Time:2 Minute, 48 Second

അഷ്റഫ് കർളയുടെ ഇടപെടൽ ഫലം കണ്ടു; കുമ്പള പാലം മുതൽ പെർവാഡ് വരെയുള്ള റോഡിനിരുവശവും കാൽനടയാത്രക്കാർക്ക് നടന്നു പോകാനുള്ള വഴിയൊരുങ്ങി

കുമ്പള:കാസറഗോഡ് ബ്ലോക്ക്‌ പഞ്ചയാത്ത് ആരിക്കാടി ഡിവിഷൻ ഉൾക്കൊള്ളുന്ന ഷിറിയ പാലം മുതൽ മൊഗ്രാൽ പാലം വരെ നാഷണൽ ഹൈവേ സൈഡിന്റെ ഇരു വശങ്ങളിലായി യാത്രക്കാർ കാൽനട യാത്രക്ക് പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഇടപെടൽ നടത്താൻ വേണ്ടി ഉന്നത അധികാരികളുമായി കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കർള നടത്തിയ സമയോചിതമായ ഇടപെടൽ ഒരു നാടിന് അനുഗ്രഹമായി.

അഷ്‌റഫ്‌ കർള ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങൾ ഇവയാണ്:

ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ റോഡിൽ ഇറങ്ങി നടക്കേണ്ടി വരുന്നത് അപകട സാധ്യത വിളിച്ചോതുന്നു.
റോഡിന്റെ ഇരുവശത്തായി കുന്ന് കൂടി കിടക്കുന്ന കാടുകൾ വെട്ട് നീക്കാത്തത് കൂടുതൽ അപകട സാധ്യത കൂടുന്നു.

കുട്ടികളും സ്ത്രീകളും ഈ റോഡ് സൈഡുകളിൽ നടപ്പാത ഇല്ലാത്തത് കാരണം വളരെ പ്രയാസം അനുഭവിക്കുന്നു.

റോഡിന്റെ ഇരു വശങ്ങളിലും കാട് പിടിച്ചു കിടക്കുന്നതും റോഡിനു ഇരുവശവും പണി പൂർത്തിയായപ്പോൾ മണ്ണിടാതെ കിടക്കുന്നതും സ്കൂൾ മദ്രസ വിദ്യാർത്ഥികളുടെ യാത്രകൾക്ക് പ്രയാസം ഉണ്ടാക്കുന്നു.

മാത്രമല്ല ഈ മേഖലയിൽ നിരവധി വാഹനാപകടങ്ങൾ ആണ് ഉണ്ടായിട്ടുള്ളതെന്നും കാണിച്ചു കൊണ്ടാണ് ഇടപെടൽ നടത്തിയത്.

ഈ പ്രശ്നങ്ങൾക്ക് ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത് വെൽഫയർ സ്റ്റാന്റിൻഡിങ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കാർളയുടെ നേതൃതത്തിൽ കാസറഗോഡ് പി.ഡബ്ള്യു. അസിസ്റ്റന്റ് എഞ്ചിനിയർക്ക് ആഴ്ച്ചകൾക് മുൻപ് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് കാട് വെട്ടി തെളിക്കുകയും റോഡിനു ഇരുവശവും മണ്ണിട്ട് കൊണ്ട് കാൽ നടയാത്രക്കാർക് നടന്നു പോകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!