പടന്ന: ദേശീയ ഉര്‍ദു ദിനത്തില്‍ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളും സഹോദരങ്ങളും പങ്കാളികളായപ്പോള്‍ ചിത്രരചനയും കാര്‍ട്ടൂണും കഥയും സംഭാഷണങ്ങളുമടങ്ങിയ വ്യത്യസ്തമായ രചനാ സമാഹാരമായി അത് പുറത്തിറങ്ങി. ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്ന മിര്‍സാ ഗാലിബിന്‍െറ ചരമദിനത്തില്‍ അദ്ദേഹത്തിനോടുള്ള ആദര സൂചകമായി കൊണ്ടാടുന്ന ദേശീയ ഉര്‍ദു ദിനത്തിലാണ് ഉദിനൂര്‍ എടച്ചാക്കൈ എ.യു.പി സ്കൂളിലെ ചമന്‍ ഉര്‍ദു ക്ലബ് വിദ്യാര്‍ഥികള്‍ കുടുംബ കൈയെഴുത്ത് മാഗസിന് പ്രസിദ്ധീകരിച്ചത്. പ്രധാനാധ്യാപകന് പി.വി. ഭാസ്കരന് മാസ്റ്റര്‍ മാഗസിന് പ്രകാശനം ചെയ്തു. ഓണ്‍ലൈനില്‍ നടന്ന ആഘോഷ പരിപാടി ദേശീയ അധ്യാപക ജേതാവും അന്ജുമന് തര്‍ഖി ഉര്‍ദു (ഹിന്ദ്) കേരള ജനറല്‍ സെക്രട്ടറിയുമായ ഡോ.പി.കെ.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഉര്‍ദു അധ്യാപകന് എം.പി. അബ്ദുറഹ്മാന് ഉര്‍ദുദിന സന്ദേശം നല്കി. ഉര്‍ദു ക്ലബ് വിദ്യാര്‍ഥികളായ ഷബീഹ, ജാസ്മിന് മുസ്തഫ, ഫഹീമ, നസ്റിന്, ഫിദ ഫാത്വിമ, ഫര്ഹാന് എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

ദേശീയ ഉര്‍ദു ദിനത്തില്‍ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാര്‍ഥികള്‍
Read Time:1 Minute, 42 Second