ദുബായ് മലബാർ കലാ സാംസ്കാരിക വേദി 22-ആം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി; അവാർഡുകൾ ഈ മാസം പ്രഖ്യാപിക്കും

ദുബായ് മലബാർ കലാ സാംസ്കാരിക വേദി 22-ആം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി; അവാർഡുകൾ ഈ മാസം പ്രഖ്യാപിക്കും

0 0
Read Time:1 Minute, 48 Second

കോഴിക്കോട് : നാട്ടിലും മറുനാട്ടിലുമായി സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ രണ്ടു പതിറ്റാണ്ടലേറെ കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഇരുപത്തി രണ്ടാം വാർഷികാഘോഷ സമാപനം വിപുലമായ പരിപാടികളോടെ ഫെബ്രുവരി അവസാന വാരം കാസർകോഡ് വെച്ച് നടത്തുവാൻ മുജീബ് കമ്പാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

മലബാർ മേഖലയിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ വിവിധ അവാർഡുകൾ നൽകി ആദരിക്കും. മുൻമന്ത്രി ചെർക്കളം അബ്ദുള്ള സാഹിബിന്റെ നാമഥേയത്തിൽ നൽകി വരുന്ന പുരസ്‌കാരങ്ങളും ഇതോടൊപ്പം നൽകും. കോവിഡ് വ്യാപനത്തിനെതിരെ സമൂഹത്തിൽ അവബോധമുണ്ടാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഓൺലൈൻ മാധ്യമങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഓൺലൈൻ പോർട്ടലുകൾക്ക് ചടങ്ങിൽ പ്രശസ്തി പത്രവും അവാർഡും നൽകി അനുമോദിക്കും.

ഖലീൽ മാസ്റ്റർ, നാസർ മൊഗ്രാൽ, എ.കെ ആരിഫ്, കെ.വി യൂസഫ്,സമീർ കുമ്പള, അബ്‌കോ മുഹമ്മദ്‌. ഫവാസ് കുമ്പള പ്രസംഗിച്ചു.
ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌ഫ്കർള സ്വാഗതവും
ബി.എ റഹിമാൻ ആരിക്കാടി നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!