Read Time:57 Second
www.haqnews.in
കുമ്പള:
അറഫാത്ത് നഗർ റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്വം തീർക്കുന്നതിന് ഇന്ന് ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
റീ-എസ്റ്റിമേറ്റ് ചെയ്യുന്നതിന് തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിന് ഫയൽ ഇന്ന് കൈമാറി.
എസ്റ്റിമേറ്റ് പരിഷ്ക്കരിച്ച് പദ്ധതി ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നൽകി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എ അഷറഫലി , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷറഫ് കർളെ , യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, നസീർ കല്ലങ്കൈ ഉദ്യോഗസ്ഥൻമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.