Read Time:1 Minute, 15 Second
ബന്തിയോട്: മംഗൽപ്പാടി പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് മുട്ടം ഷിറിയ ജുമാ മസ്ജിദ് റോഡ് കഴിഞ്ഞ ഒരു വർഷം മുമ്പ് പണി കഴിപ്പിച്ച ഡ്രൈനേജ് പല വാഹനപകടങ്ങൾക്കും കാരണമാകുന്നു.
പല ഡ്രൈവർമാരും ശ്രദ്ധിക്കാതെ വേഗത്തിൽ ഇതുവഴി കടന്നു പോകുമ്പോൾ അപകടം പതിവാണ്. ഇത് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി മഞ്ചേശ്വരം മണ്ഡലം കോഡിനേറ്റർ ജലാലുദ്ദീൻ അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഷിറിയ കോസ്റ്റൽ പോലീസ് സ്റ്റേഷൻ നൂറുകണക്കിന് തീരദേശ നിവാസികൾ, ഷിറിയ ജുമാ മസ്ജിദ് ,ക്ഷേത്രം എല്ലാം സ്ഥിതിചെയ്യുന്ന റോഡ് ആണ് ഇത്. ഈ നിർമ്മാണം ഏറ്റവും പെട്ടെന്ന് പൊളിച്ചുമാറ്റി വാഹനങ്ങൾക്കുള്ള സഞ്ചാര യോഗ്യമാകണമെന്ന് ജലാലുദ്ദീൻ ജില്ലാ കളക്ടർകും പിഡബ്ല്യുഡി എഞ്ചിനീയർക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.