ബിയജിംഗ്: അതിവേഗത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് മൊബൈല്‍ ചാര്‍ജിംഗ് രംഗം. ഫാസ്റ്റ് ചാര്‍ജറും, വയര്‍ഫ്രീ ചാര്‍ജിംഗും കഴിഞ്ഞ് അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഈ രംഗം. ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയെ ടെക്നോളജി ശരിക്കും ടെക് ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്. . സ്മാര്‍ട് ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള പൂര്‍ണ വയര്‍ലെസ് രീതിയായ മി എയര്‍ ചാര്‍ജ് കഴിഞ്ഞ ദിവസമണ് അവതരിപ്പിച്ചത്.
ഇത് പ്രകാരം ഫോണ്‍ എവിടെയും വയ്ക്കാതെ തന്നെ ചാര്‍ജ് ചെയ്യാം. നടക്കുമ്ബോഴും ഫോണ്‍ പ്രവര്‍ത്തിപ്പിക്കുമ്ബോഴും ചാര്‍ജിങ് നടക്കും. ഇത് ആദ്യമായാണ് ഉപയോഗിക്കുമ്ബോള്‍ സുരക്ഷിതമായി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഒരു ചാര്‍ജിങ് ടെക്നോളജി അവതരിപ്പിക്കുന്നത്.
ചാര്‍ജിങ് ടവര്‍ സംവിധാനത്തിന്റെ ഒരു നിശ്ചിത ദൂരത്ത് മാത്രമാണ് ചാര്‍ജിങ് നടക്കുക. ഫോണിലേക്ക് വയര്‍ലെസ് ആയി 5W പവര്‍ ഔട്ട്പുട്ട് നല്‍കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് കമ്ബനിയുടെ ബ്ലോഗ് പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നുണ്ട്. ഷവോമി തന്നെ വികസിപ്പിച്ചെടുത്ത ചാര്‍ജിങ് ടവര്‍ സംവിധാനത്തിനു ആന്റിനകളുണ്ട്, ഇത് നിങ്ങളുടെ സ്മാര്‍ട് ഫോണിന്റെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്നു. ഇത് വഴി ഒരേസമയം ഒന്നിലധികം ഫോണുകള്‍ ചാര്‍ജ് ചെയ്യാം.വയറുകള്‍, പാഡുകള്‍, ചാര്‍ജിങ് സ്റ്റാന്‍ഡ് എന്നിവ ഒന്നും വേണ്ട. ഉപയോക്താവ് നടക്കുമ്ബോള്‍ പോലും ചാര്‍ജിങ് നടക്കും. ഇതിന്റെ ടെക്നോളജി വിശദമാക്കുന്ന വിഡിയോയും ഷവോമി അവതരിപ്പിച്ചിട്ടുണ്ട്