ഉപ്പള:രാഷ്ട്ര പിതാവ്മഹാത്മാ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ മംഗല്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി യാത്ര നടത്തി.
ജില്ല പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും യുത്ത് കോൺഗ്രസ് നേതാവുമായ ഹർഷദ് വോർക്കാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സത്യൻ സി ഉപ്പളക്ക് പതാക കൈമാറി ഉത്ഘാടനം നിർവഹിച്ചു. നയാബസാറിൽ നിന്നും പ്രയാണമാരംഭിച്ച യാത്ര വിവിധ കേന്ദ്രങ്ങളിലെ സ്വീകരണമെറ്റുവാങ്ങി വൈകിട്ട് ഉപ്പളയിൽ സമാപിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ഓ. എം. റഷീദ് സ്വാഗതം പറഞ്ഞ സമാപന സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സുന്ദര ആരിക്കാടി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ മുഹമ്മദ് സീഗൻറടി, പി. എം. കാദർ, ഹുസൈൻ കുബണൂർ, മൊയ്‌നു പൂന, ബാബു ബന്ദിയോട്, ഇബ്രാഹിം കോട്ട, അൽമേഡ ഡിസൂസ, ബദറു, ഗിരിജ, ലക്ഷ്മണൻ തുടങ്ങിയവർ സംസാരിച്ചു. മഹാരാജൻ വി പി നന്ദി പറഞ്ഞു.


