Read Time:49 Second
www.haqnews.in
പൈവെളിഗെ: മാലിന്യ നിർമാർജനത്തിനായി ഹരിത കേരള മിഷൻ നൽകുന്ന ഹരിത കേരള അവാർഡിന് ചേവാർ എസ്.എസ്.എ.യു.പി സ്കൂൾ അർഹത നേടി. മൂന്ന് ടീമുകളയി ജില്ലയിലെ സദ്ദേശ സ്ഥാപനങ്ങൾ സന്ദർശിച്ചാണ് ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നത്. ശുചിത്വ പദവി ലഭിക്കുന്നതോടെ ഹരിത കർമ സേനയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കും.
പൈവളികെ പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന അവാർഡ് ദാന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഷാംഭട്ട് , പിടിഎ പ്രസിഡൻറ് അസീസ് ചേവാർ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.