മംഗൽപാടി: മംഗൽപാടി പഞ്ചായത്തിന് കീഴിലുള്ള കുബണൂർ മാലിന്യ സംസ്കരണ പ്ലാന്റിൽ മാലിന്യ സാംസ്‌ക്കരിക്കാതെ കുമിഞ്ഞു കൂടിക്കിടക്കുന്നത് സാംസ്‌ക്കരിക്കുകയോ മാറ്റുകയോ ചെയ്യാതെ ഇവിടേക്ക് മാലിന്യം കൊണ്ട് വരുന്നത് തടയുമെന്ന് പറഞ്ഞു സമരത്തിൽ ഏർപ്പെട്ട കുബണൂർ മാലിന്യ മുക്ത സമര സമിതി യുമായി താഹസിൽദാരും, അസിസ്റ്റന്റ് ജില്ലാ കളക്ടർ മാരും നടത്തിയ ചർച്ചക്കൊടുവിൽ സമരം ഒരാഴ്ചത്തേക്ക് നീട്ടി വെച്ചതായി സമരസമിതി ചെയർമാൻ ഷംസു കുബണൂർ അറിയിച്ചു.
താഹസിൽദാരും, അസ്സിസ്റ്റന്റ് കളക്ടർ മാറുമായി ഇന്ന് നടന്ന ചർച്ചയിൽ ജില്ലാ കളക്ടർ ഒരാഴ്ചക്കക്കം ഈ പ്ലാന്റ് സന്ദർശിച്ചു വേണ്ട നടപടി കൈക്കൊള്ളുമെന്നും , നാളെ തന്നെ കേന്ദ്ര സർവ്വകലാശാലയുടെ പ്രതിനിധി ഈ പ്ലാന്റ് സന്ദർശിച്ചു വിഷയം പഠിച്ചു അനിവാര്യമായ നിർദേശങ്ങൾ സമർപ്പിക്കുമെന്നും അത് വരേക്കും പഞ്ചായത്ത് മാലിന്യ വണ്ടി മാത്രം പ്ലാന്റിനകത്തു മാലിന്യം നിക്ഷേപിക്കുമെന്നും, മറ്റു സ്വകാര്യ വാഹനങ്ങൾ അകത്തേക്ക് കടക്കില്ല എന്ന ഉറപ്പും, ഉചിതമായ തീരുമാനം കൈക്കൊള്ളാനുള്ള ഒരാഴ്ചത്തേക്ക് സമരം നിർത്തിവെക്കണമെന്നും തഹാസിൽദാരുടെ ആവശ്യവും ആക്ഷൻ കമ്മറ്റി പരിഗണിക്കുകയായിരുന്നു.
ചർച്ചയിൽ കാസറഗോഡ് തഹസിൽദാർ, അസ്സിസ്റ്റന്റ് കളക്ടർമാർ
കുമ്പള പോലീസ് ഓഫീസർ,
പഞ്ചായത്ത് മെമ്പർമാരായ മജീദ് പച്ചമ്പള,ബിജു റൈ, ജില്ലാ പഞ്ചായത്ത് അംഗമായ ഗോൾഡൻ റഹ്മാൻ, ജനകീയ വേദി നേതാക്കളായ മഹമൂദ് കൈക്കമ്പ, അബു തമാം, റൈഷാദ് ഉപ്പള, അഷാഫ് മൂസക്കുഞ്ഞി, ആക്ഷൻ കമറ്റി ഭാരവാഹികളായ ഷംസു കുബണൂർ, ഉമ്പായി ബോളാർ, മജീദ് സഫ നഗർ, ബഷീർ ഹാജി, എംകെ ശിഹാബ് തുടങ്ങിയവർ പങ്കെടുത്തു.