മൊഗ്രാൽ മിനിസ്റ്റേഡിയം കടലാസിലൊതുങ്ങയോ?  വാഗ്ദാനം പാലിക്കപ്പെടുന്നില്ല

മൊഗ്രാൽ മിനിസ്റ്റേഡിയം കടലാസിലൊതുങ്ങയോ? വാഗ്ദാനം പാലിക്കപ്പെടുന്നില്ല

0 0
Read Time:2 Minute, 24 Second

കുമ്പള: കായികരംഗത്തിന് കുതിപ്പേകാന്‍ ഒട്ടേറെ പദ്ധതികള്‍ക്ക് ജില്ലയുടെ വികസന പാക്കേജ് വഴി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും മൊഗ്രാല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ട് മിനി സ്​റ്റേഡിയമാക്കി ഉയര്‍ത്തുമെന്ന വാഗ്ദാനം കടലാസില്‍ ഒതുങ്ങുമോയെന്ന് ആശങ്ക. ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്​ എ.ജി.സി. ബഷീറാണ് ജില്ല വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഫുട്ബാളി​‍ന്‍െറ ഗ്രാമമായ മൊഗ്രാലില്‍ സ്കൂള്‍ ഗ്രൗണ്ട് മിനി സ്​റ്റേഡിയമാക്കി ഉയര്‍ത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, ബജറ്റിന് ശേഷമുള്ള പദ്ധതികളില്‍ മിനി സ്​റ്റേഡിയം നിര്‍മാണത്തെപ്പറ്റി പരാമര്‍ശമില്ല. നീലേശ്വരം പുത്തരിയടുക്കത്തെ ഇ.എം.എസ് സ്​റ്റേഡിയം, തൃക്കരിപ്പൂര്‍ എ.ആര്‍.എസ് ഇന്‍ഡോര്‍ സ്​റ്റേഡിയം, ചെമ്മനാട്ടെ ജില്ല സ്​റ്റേഡിയം, കിനാനൂര്‍-കരിന്തളം ചായ്യോത്ത് സ്പോര്‍ട്സ് ഡിവിഷന്‍, കുമ്ബള കൊടിയമ്മയിലെ കബഡി അക്കാദമി, വിദ്യാനഗറിലെ നീന്തല്‍ പരിശീലന കേന്ദ്രം, കാലിക്കടവിലെ ടെന്നിസ് സ്​റ്റേഡിയം എന്നിവയാണ് ഇപ്പോള്‍ പരിഗണനയിലുള്ളതും പൂര്‍ത്തീകരിച്ചതുമായ പദ്ധതികള്‍.ഒട്ടേറെ ദേശീയ -സംസ്ഥാന ഫുട്ബാള്‍ താരങ്ങളെ വാര്‍ത്തെടുക്കുകയും നിരവധി ഫുട്ബാള്‍ ടൂര്‍ണമന്‍െറുകള്‍ക്ക് സാക്ഷ്യംവഹിക്കുകയും ചെയ്ത മൊഗ്രാലിനെ കായിക മേഖലയിലെ പദ്ധതികളില്‍ പരിഗണിക്കാത്തത് കായിക പ്രേമികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനൊരുങ്ങുകയാണ് മൊഗ്രാലിലെ കായികപ്രേമികള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!