ഉപ്പള:
മംഗൽപാടി താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞു വീണു മരിച്ചു.
108 ആംബുലൻസ് ഉണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാത്തതിൽ മംഗൽപാടി ജനകീയ വേദി പ്രധിഷേധിച്ചു
തിരുവനന്തപുരം സ്വദേശിയായ റിജോയ് (45) ആണ് മരിച്ചത്. ഒരു വർഷത്തോളമായി മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം അവധി കഴിഞ്ഞ് ഇന്ന് തിരിച്ചെത്തിയതായിരുന്നു. മംഗൽപാടി താലൂക് ആശുപത്രിയിൽ
108 ആംബുലൻസ് സ്ഥലത്തുണ്ടായിരുന്നിട്ടും കുഴഞ്ഞ് വീണ ഇൻസ്പെക്ടറെ ആശുപത്രിയിൽ എത്തിക്കാൻ കൂട്ടാക്കിയില്ല എന്നും പരാതിയുണ്ട്. അര മണിക്കൂറിന് ശേഷം സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് എത്തിയാണ് മംഗലാപുരത്ത് എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അവിടെയുണ്ടായിരുന്ന ആംബുലൻസിൽ മംഗലാപുരത്ത് കൊണ്ട് പോവാൻ തയാറായിരുന്നെങ്കിൽ ചിലപ്പോൾ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു. ഒരു ആശുപത്രി ഉദ്യോഗസ്ഥന് പോലും ഈ ഗതികേട് വരുന്നുവെങ്കിൽ പൊതു ജനങ്ങളെ എങ്ങിനെ രക്ഷപ്പെടുത്തുമെന്നും നാട്ടകാർ ചോദിക്കുന്നു.
സർക്കാരിന്റെ 108 ആംബുലൻസ് ഉണ്ടായിട്ടും ആരോഗ്യ പ്രവർത്തകനായ ഹെൽത് ഇൻസ്പെക്ടറെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാത്തതിൽ വൻ പ്രധിഷേധമുയരുന്നുണ്ട്. ഈ വിഷയം അന്വേഷിച്ച് ബന്ധപ്പെട്ടവരിൽ നിന്നും അലംഭാവം ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് മംഗൽപാടി ജനകീയ വേദി ആവശ്യപ്പെട്ടു.
സ്കൂൾ ടീച്ചറായ രമ്യയാണ് ഭാര്യ രണ്ട് മക്കളുണ്ട്.