ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെതുടര്‍ന്ന് സമൂഹമാധ്യമത്തില്‍ വന്‍ വിമര്‍ശനവും പരിഹാസവും നേരിട്ട ഫോര്‍ച്യൂണ്‍ റൈസ് ബ്രാന്‍ ഓയിലിന്‍റെ പരസ്യം പിന്‍വലിച്ചു.
ഓയിലിന്‍റെ പരസ്യത്തില്‍ ഗാംഗുലി അഭിനയിച്ചിരുന്നു. ഓയില്‍ ഉപയോഗിച്ചാല്‍ ഹൃദയത്തെ ആരോഗ്യപരമായി നിലനിര്‍ത്താമെന്ന് പരസ്യത്തില്‍ ഗാംഗുലി പറഞ്ഞിരുന്നു.
ഇതിനിടെയാണ് ഗാംഗുലിക്ക് ഹൃദയാഘാതമുണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതും. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പരസ്യം വ്യാപകമായി പരിഹസിക്കപ്പെട്ടിരുന്നു.
നിരവധി ട്രോളുകളാണ് പുറത്തുവന്നത്. ഓയില്‍ വാങ്ങാന്‍ ജനങ്ങളെ ഉപദേശിക്കുന്ന ആളുടെ ഹൃദയം പോലും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ കമ്ബനിക്ക് കഴിഞ്ഞില്ലല്ലോ എന്നുള്ള ചോദ്യങ്ങളാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്. വിമര്‍ശനം ശക്തമായതോടെയാണ് ഓയിലിന്‍റെ പരസ്യം പിന്‍വലിക്കാന്‍ ഉടമകളായ അദാനി വില്‍മര്‍ തീരുമാനിച്ചത്.
കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 48 കാരനായ ഗാംഗുലിയെ ശനിയാഴ്ച ആന്ജിയോപ്ലാസ്‌റ്റിക്ക് വിധേയമാക്കിയിരുന്നു. ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹത്തെ ബുധനാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ‘അദ്ദേഹം ഇപ്പോള്‍ ആരോഗ്യവാനാണ്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. പ്രയാസങ്ങളില്ല’ ഗാഗുലിയെ ചികിത്സിക്കുന്ന മെഡിക്കല്‍ ബോര്‍ഡിലെ അംഗമായ ഡോ. ബസു പറഞ്ഞു.
റൈസ്ബ്രാൻ ഓയിൽ വാങ്ങാന്‍ ജനങ്ങളെ ഉപദേശിക്കുന്ന ഗാംഗുലിയുടെ ഹൃദയം പോലും സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ട്രോൾ മഴ ;ഒടുവിൽ പരസ്യം പിൻവലിച്ച് കമ്പനി
Read Time:2 Minute, 17 Second