ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനു വേണ്ടിയുടെ അഭിപ്രായ രൂപീകരണത്തിനായി വെബിനാറുകള്‍ സംഘടിപ്പിക്കും. രാജ്യത്തെ മുതിര്‍ന്ന നേതാക്കളേയും നിയമവിഗദ്ധരേയും ഉള്‍പ്പെടുത്തിയാണ് വെബിനാര്‍ എന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
രാജ്യം മുഴുവന്‍ ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷനും തയ്യാറാണ് എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. 2014 ല്‍ അധികാരത്തില്‍ വന്നതിനുശേഷം നിരവധി തവണ ലോക്സഭ, നിയമസഭ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു .
രാജ്യത്തുടനീളം വിവിധ സമയങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ രാജ്യത്തെ വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു എന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാദം. അതേ സമയം രാജ്യം മുഴുവന്‍ ഒറ്റതിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കിയാല്‍ പൂര്‍ണ്ണമായും വികസനത്തിലേക്ക് നയിക്കാനാവും എന്ന് അദ്ദേഹം പറയുന്നു.
അടുത്തിടെ നടന്ന അഖിലേന്ത്യാ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി ‘ഒരു രാഷ്ട്രം, ഒരുതിരഞ്ഞെടുപ്പ് ‘ എന്ന വിഷയത്തില്‍ പങ്കെടുത്തിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇന്ത്യയുടെ ആവശ്യമാണെന്നും സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.