ഉപ്പള: മഞ്ചേശ്വരം എം.എൽ.എ യായിരുന്ന പി ബി അബ്ദുൽ റസ്സാഖിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും മണ്ണംകുഴി സ്റ്റേഡിയത്തിനായി അനുവദിച്ച നാല് ഹൈമാസ് ലൈറ്റുകൾ സ്ഥാപിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണവുമായി പൊതുപ്രവർത്തകൻ മെഹ്മൂദ് കൈകമ്പ നൽകിയ പരാതിയിൽ കോഴിക്കോട് വിജിലൻസ് എസ് പി അന്വേഷണം ആരംഭിച്ചു.
രണ്ട് വർഷം മുൻപാണ് സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് എന്ന കമ്പനിക്ക് ഹൈമാസ് സ്ഥാപിക്കുന്നതിനും,വൈദ്യുതീകരണത്തിനുമായി ഏഴു ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചത്. നൂറ് കണക്കിന് കായിക പ്രേമികൾ ദിനേന ആശ്രയിക്കുന്ന സ്റ്റേഡിയത്തിൽ രാത്രി കാലത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടി കൂടി വരുന്നു. വർഷം രണ്ട് പിന്നിട്ടിട്ടും നാല് വലിയ ലൈറ്റുകൾ സ്ഥാപിച്ചതല്ലാതെ നാട്ടുകാർക്കോ, കായിക പ്രേമികകൾക്കോ യാതൊരു പ്രയോജനവും ഇന്നേ വരെ ഈ ലൈറ്റ് കൊണ്ട് ഉണ്ടായിട്ടില്ല.
പൊതുഖജനാവിന്റെ പണം ദൂർത്തടിക്കുന്ന ഇത്തരം കരാറുകരെയും അവരുമായി രഹസ്യ ബന്ധം പുലർത്തുന്ന പകൽമാന്യന്മാരെയും നിലക്ക് നിർത്തുമെന്നും പരാതിക്കാരൻ മെഹ്മൂദ് കൈകമ്പ മുന്നറിയിപ്പ് നൽകി.

മണ്ണംകുഴി സ്റ്റേഡിയത്തിലെ ഹൈമാസ് ലൈറ്റ്:പൊതു പ്രവർത്തകൻ മഹ്മൂദ് കൈകമ്പയുടെ പരാതിയിൽ കോഴിക്കോട് വിജിലൻസ് എസ് പി അന്വേഷണം ആരംഭിച്ചു
Read Time:1 Minute, 47 Second