ദുബൈ: കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്ന പ്രവാസികളെ വഞ്ചിച്ച കേരള സർക്കാറിനെതിരെയുള്ള വിധി എഴുത്താവണം ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പെന്ന് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു. കോവിഡ് കാലത്ത് പോലും പ്രവാസികളോട് കേരള സർക്കാരിന് ചിറ്റമ്മ നയമായിരുന്നുവെന്നും വോട്ട് ചെയ്യാനെത്തുന്ന പ്രവാസികളെ തെരെഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തുന്നതിനായിട്ടാണു കേന്ദ്ര സർക്കാരിന്റെ ക്വാറന്റൈൻ നയം പോലും കേരളത്തിൽ നടപ്പാക്കാത്തതെന്നും യോഗം ചൂണ്ടിക്കാട്ടി. സകല മേഖലയിലും അഴിമതി കൂത്തരങ്ങായി മാറിയ ഇടത് പക്ഷ സർക്കാറിനെതിരെയുള്ള വിധി എഴുത്തായി പഞ്ചായത്ത് തെരെഞ്ഞെടുപ്പിനെ മാറ്റാൻ കേരളത്തിലെ ജനാധിപത്യ വിശ്വാസികളെ ഓർമ്മിപ്പിച്ച് കൊണ്ട് പ്രചരണ പരിപാടികളിൽ മുഴുവൻ പ്രവാസികളുടെയും സാന്നിധ്യമുണ്ടാവണമെന്നും യോഗം അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് .മഹ്മൂദ് ഹാജി പൈവളിഗെ റാഫി പള്ളിപ്പുറം സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട്.ഇ ബി അഹ്മദ് ചെടയ്കൽ അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ .കെ പി അബ്ബാസ് കളനാട് ഫൈസൽ മൊഹ്സിന് തളങ്കര
തുടങ്ങിയവർ പ്രസംഗച്ചു സെക്രട്ടറി സലാം തട്ടാനാച്ചേരി നന്ദി പറഞ്ഞു

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; പ്രവാസികളെ വഞ്ചിച്ച സർക്കാറിനെതിരെയുള്ള ജനവിധിയാവണം: കെ എം സി സി
Read Time:2 Minute, 7 Second