ആരിക്കാടി: ആസന്നമായ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാടിന്റെ പുരോഗതിക്കും ജനനന്മയ്ക്കും മുൻഗണന നൽകി പ്രവർത്തിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനെതിരെയും കേന്ദ്രത്തിൻറെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഫലനം ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ പറഞ്ഞു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അഷ്‌റഫ് കർളയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം. അബ്ബാസ് അദ്യക്ഷത വഹിച്ചു . മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ കെ ആരിഫ് സ്വാഗതം പറഞ്ഞു,അഷ്‌റഫ് കൊടിയമ്മ സത്താർ ആരിക്കാടി, കെ വി യൂസഫ്, എം പി ഖാലിദ്, മുഹമ്മദ് കുഞ്ഞി കുമ്പോൽ ,അബ്ദുൽ റഹിമാൻ റെഡോ സിദീഖ് ദണ്ഡ്കോളി അബ്ദുള്ള ബന്നങ്കളം , യുസഫ് ഹാജി നമ്പിടി, അബ്ബാസ് മുവം, ഹമീദ് മൂല , ഹമീദ് കോട്ട, മൊയ്‌ദീൻ അബ്ബ, റസാഖ് പടിഞ്ഞാർ, സ്ഥാനാർത്ഥികളായ ജമീല സിദീഖ്(ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി) അഷ്‌റഫ് കർള(ബ്ലോക്ക് പഞ്ചയാത്ത് സ്ഥാനാർത്ഥി) പള്ളിക്കുഞ്ഞി,ബി എ റഹിമാൻ, യുസഫ് ഉളുവാർ, സുന്ദര(ആരിക്കാടി ഗ്രാമ പഞ്ചയാത് സ്ഥാനാർത്ഥി) എന്നിവർ സംബന്ധിച്ചു. നിസാർ നന്ദി പറഞ്ഞു.

നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി യുഡിഎഫിനെ വിജയിപ്പിക്കുക; പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ
Read Time:2 Minute, 5 Second