News:
ഉപ്പള: മംഗൽപാടി യുടെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായംകൂട്ടി ചേർക്കുകയാണ് മംഗൽപാടി ജനകീയ വേദി. 2025 ആവുമ്പോഴേക്കും മംഗലപാടിയിൽ സജ്ജമാവേണ്ട അനിവാര്യതകൾ വിശകലനം ചെയ്യുന്ന വിഷൻ 2025 എന്ന പുസ്തക പ്രകാശനം 30 നവമ്പർ 2020 ന് രാവിലെ ഉപ്പള വ്യാപാരി ഭവൻ ഓഡിറ്ററിയത്തിൽ വെച്ച് രാവിലെ 10:00 മണിക്ക് നടക്കുകയാണ്.
ചടങ്ങിൽ സാമൂഹ്യ, രാഷ്ട്രീയ മണ്ഡലത്തിലെ ഒട്ടനവധി പ്രമുഖ വ്യക്തികൾക്കു പുറമെ മംഗൽപാടി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എല്ലാ വാർഡുകളിലെയും മുഴുവൻ സ്ഥാനാർഥികളും സംബന്ധിക്കുമെന്ന് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ അറിയിച്ചു.
മംഗൽപാടിയുടെയെന്നല്ല, ഉത്തര കേരളത്തിലെ തന്നെ ചരിത്രത്തിൽ ആദ്യമായാണ് തിരഞ്ഞെടുപ്പിന്ന് മുന്നോടിയായി ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടേണ്ട സ്ഥാനാർഥികൾക്ക് മുന്നിൽ ജനങ്ങളുടെ പക്ഷത്തു നിന്ന് കൊണ്ട്, ഒരു പഞ്ചായത്തിലെ സകല മേഖലകളിലും നടപ്പിലാക്കേണ്ട വിഷയങ്ങളെയും വിഭവ ശേഷികളെയും പ്രതിബാധിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്ന ഒരു വീക്ഷണം പുസ്തക രൂപത്തിൽ ജനങ്ങൾക്ക് വേണ്ടി ജനകീയവേദി അവതരിപ്പിക്കുന്നത് എന്ന് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ അവകാശപ്പെട്ടു.


