കാസര്‍കോട്:കാസറഗോഡ് ചെങ്കളയിൽ മധ്യവയസ്ക്കനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.
ചെങ്കള സന്തോഷ് നഗറിലാണ് സംഭവം.
പ്രതിയെ പോലീസ് തിരയുന്നു. തിരുവനന്തപുരം സ്വദേശി വിജന്‍ മേസ്ത്രി ( 55) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ തമിഴ് നാട്ടുകാരനെയാണ് പോലീസ് തിരയുന്നത്.
ഞായറാഴ്ച വൈകീട്ട് 6.30 മണിയോടെയാണ് സംഭവം. ചെങ്കള സന്തോഷ് നഗറില്‍ വിജയന്‍ മേസ്ത്രി താമസിക്കുന്ന മുറിയില്‍ വെച്ചാണ് സംഭവം.
വിജയന്‍ മേസ്ത്രിയും സുഹൃത്തും തമ്മില്‍ മദ്യലഹരിയില്‍ വഴക്ക് കൂടുകയും പിന്നീട് സുഹൃത്ത് മൂര്‍ച്ഛയുള്ള ആയുധം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു.
ബഹളം കേട്ട് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസ് കുതിച്ചെത്തുകയും മുറിയില്‍ വീണു കിടക്കുകയായിരുന്ന വിജയന്‍ മേസ്ത്രിയെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
സംഭവം നടന്ന മുറി സീല്‍ ചെയ്തതായി വിദ്യാനഗര്‍ സി ഐ വി വി മനോജ് പറഞ്ഞു.
തിങ്കളാഴ്ച ഫോറന്‍സിക്ക് ഉദ്യോഗസ്ഥര്‍ അടക്കം എത്തിയ ശേഷമേ മുറി തുറന്ന് പരിശോധന നടത്തുകയുള്ളു.
അതേ സമയം കൊലപാതകം നടത്തിയ ആളെ ഉടന്‍തന്നെ പിടികൂടുമെന്നും സി ഐ പറഞ്ഞു.