സക്വാര: ഈജിപ്തില്‍ നിന്ന് പുരാതന കാലത്തെ നൂറോളം ശിലാ നിര്‍മ്മിത ശവപ്പെട്ടികള്‍ കണ്ടെത്തി ഗവേഷകര്‍. പുരാതന ഈജിപ്തിലെ റ്റോളമൈക് കാലഘട്ടത്തിലേതെന്ന് സംശയിക്കുന്ന ശവപ്പെട്ടികളാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ദക്ഷിണ കെയ്റോയിലെ സക്വാര മേഖലയില്‍ നിന്നാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. 40 അടിയോളം താഴ്ചയില്‍ നിന്നാണ് ഈ ശവപ്പെട്ടികള്‍ കണ്ടെത്തിയിട്ടുള്ളത്.
ഇത്തരത്തില്‍ ശവപ്പെട്ടികള്‍ സൂക്ഷിച്ച മൂന്നിടങ്ങളാണ് കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇത്തരത്തില്‍ ശവപ്പെട്ടികള്‍ സൂക്ഷിച്ച മൂന്നിടങ്ങളാണ് കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇതില്‍ ഒരു ശവപ്പെട്ടി തുറന്നതായും ഗവേഷകര്‍ പറയുന്നു. നിറങ്ങളോട് കൂടിയ ഹൈറോഗ്ലിഫിക് ചിത്രങ്ങളോട് കൂടിയ ശവപ്പെട്ടികളാണ് കണ്ടത്തിയിരിക്കുന്നത്. റ്റോളമൈക് കാലഘട്ടത്തില്‍ ഈ പ്രദേശം ശ്മശാനമായിരുന്നുവെന്ന കണക്കുകൂട്ടലിലാണ് ഗവേഷകരുള്ളത്. യുനെസ്കോ ഈ പ്രദേശ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്.
2500വര്‍ഷങ്ങളോളം പഴക്കമുള്ള മരക്കല്ലറകള്‍ ഒക്ടോബര്‍ മാസത്തിലാണ് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. മരത്തില്‍ തീര്‍ത്ത 59 കല്ലറകളായിരുന്നു ഒക്ടോബറില്‍ കണ്ടെത്തിയത്. ഈ മേഖലയില്‍ നിന്നും ആ കാലത്തേക്കുറിച്ചുള്ള വ്യക്തമാ. ധാരണ ലഭിക്കുന്ന മറ്റ് തെളിവുകള്‍ ലഭിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ഖനനം ഈ മേഖലയില്‍ തുടരുകയാണ്. ഒക്ടോബറില്‍ കണ്ടെടുത്ത കല്ലറകളില്‍ നിന്ന് വിഭിന്നമായി ഈ കല്ലറകളില്‍ അടക്കം ചെയ്തവരുടെ ജീവിത നിലവാരം ഉയര്‍ന്നതായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.
അതിനാലാണ് ഈ കല്ലറകള്‍ ഒക്ടോബര്‍ മാസം കണ്ടെടുത്തവയേക്കാള്‍ കുറവ് തകരാറോടെയുള്ളതെന്നാണ് ഗവേഷകര്‍ പ്രതികരിക്കുന്നത്. ഈജിപ്തിലെ ഗ്രാന്‍ഡ് മ്യൂസിയത്തില്‍ അടുത്ത വര്‍ഷത്തോടെ ഈ കല്ലറകള്‍ പ്രദര്‍ശനത്തിന് വയ്ക്കുമെന്നാണ് സൂചനയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബറില്‍ ലക്സോറിലെ രാജാക്കന്മാരുടെ താഴ്വരയില്‍ നിന്നാണ് മരം കൊണ്ട് നിര്‍മ്മിച്ച കല്ലറകള്‍ കണ്ടെത്തിയത്. സ്ത്രീകള്‍, പുരുഷന്മാര്‍, കുട്ടികള്‍ എന്നിവരുടെ മൃതദേഹം ഈ മരനിര്‍മ്മിത കല്ലറകളിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈജിപ്ഷ്യന്‍ പുരോഹിതരുടേയും ബന്ധുക്കളുടേയും മൃതദേഹമാകാം ഇവയെന്നാണ് വിലയിരുത്തല്‍.